Category: Crime

യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഘത്തില്‍പ്പെട്ടയാള്‍ പിടിയില്‍.

31-07-2016 | 3,627 Views
യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഘത്തില്‍പ്പെട്ടയാള്‍ പിടിയില്‍.

ചെറുപുഴ;യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ നാലംഗസംഘത്തിലൊരാള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി.കോട്ടയം മുണ്ടക്കയം സ്വദേശി ബിജു(38)വിനെയാണ് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വി കെ പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം കോട്ടയത്തുനിന്നും അറസ്റ്റ് ചെയ്തത്.2014 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.കമ്പല്ലൂര്‍ സ്വദേശിയായ യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച പ്രാപ്പൊയില്‍ കക്കോട് സ്വദേശിയും ഫൈനാന്‍സ് കമ്പനി ജീവനക്കാരനുമായ യുവാവിന്റെ ബൈക്കില്‍ കഞ്ചാവ് കൊണ്ടുവെച്ച് കേസ്സില്‍ കുടുക്കുകയായിരുന്നു.പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യാ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം ജോലിസ്ഥലത്ത് ബൈക്ക് വെച്ച് പയ്യന്നുരിലെ ഓഫിസിലേക്ക് പോയ […]

Read More

അടയ്ക്ക മോഷണസംഘം പിടിയില്‍.

29-07-2016 | 3,491 Views
അടയ്ക്ക മോഷണസംഘം പിടിയില്‍.

അടയ്ക്ക മോഷണസംഘം പിടിയില്‍. പെരിങ്ങോം പോലീസ് പിടിയിലായി.പെരുവാമ്പ ഓടമുട്ടില്‍ പൂട്ടിയിട്ടിരുന്ന കട കുത്തിത്തുറന്ന് ഒരു ക്വിന്റലോളം അടയ്ക്ക മോഷ്ടിച്ച കേസില്‍ കാര്യപ്പള്ളി സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ജിനേഷ്(20), നിതീഷ്(23)എന്നിവരെയാണ് പെരിങ്ങോം എസ് ഐ കെ. വി. നിഷിത്തും സംഘവും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഏഴോം ഓണപ്പറമ്പിലെ സത്താറിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നാണ് അടയ്ക്ക മോഷ്ടിച്ചത്.അടയ്ക്ക കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്‌ററഡിയിലെടുത്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Read More

രഹസ്യങ്ങള്‍ ചോര്‍ത്തുവാന്‍ പുതിയ മൊബൈല്‍ ആപ്പ്.കുടുംബബന്ധങ്ങള്‍ തകരുന്നു.

25-07-2016 | 2,864 Views
രഹസ്യങ്ങള്‍ ചോര്‍ത്തുവാന്‍ പുതിയ മൊബൈല്‍ ആപ്പ്.കുടുംബബന്ധങ്ങള്‍ തകരുന്നു.

രഹസ്യങ്ങള്‍ അതാരുടേതുമാകട്ടെ ചോര്‍ത്തിയെടുക്കുവാന്‍ പുതിയ മൊബൈല്‍ ആപ്പ്. മൊബൈല്‍ ഫോണുകളില്‍ പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഈ ആപ്പ് നിരവധി പ്രശ്നങ്ങളാണുണ്ടാക്കുന്നത്. ഭാര്യമാരെ സംശയമുള്ള ഭര്‍ത്താക്കന്‍മാര്‍, കാമുകിയെ സംശയിക്കുന്ന കാമുകന്‍ മക്കളെ സംശയിക്കുന്ന രക്ഷിതാക്കള്‍, മറ്റു കമ്പനികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍ ഇങ്ങനെ നിരവധിപേര്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഭാര്യയെ നാട്ടിലാക്കി വിദേശങ്ങളില്‍ ജോലിക്കു പോകുന്ന ഭര്‍ത്താക്കന്‍മാര്‍ ഈ ആപ്പ് ഉപയോഗിച്ച് ഭാര്യയുടെ വഴിതെറ്റിയ ജീവിതം മനസിലാക്കുകയും കുടുംബ ബന്ധങ്ങള്‍ വരെ തകരുകയും ചെയ്ത് നിരവ്ധി സംഭവങ്ങള്‍ […]

Read More

കള്ള നമ്പരില്‍ ഓടിയ ഓട്ടോ റിക്ഷ പിടികൂടി.

22-07-2016 | 3,607 Views
കള്ള നമ്പരില്‍ ഓടിയ ഓട്ടോ റിക്ഷ പിടികൂടി.

ചെറുപുഴ:കള്ള നമ്പരില്‍ ഓടിയ ഓട്ടോ റിക്ഷ പിടികൂടി.  വാഹനമോഷണ സംഘം മറിച്ചുവിറ്റതെന്ന് കരുതുന്ന വാഹനം ചെറുപുഴ പോലീസാണ് ഓട്ടോ പിടികൂടിയത്. ബൈക്കിന്റെ നമ്പർ പതിച്ച് ഓടിയ ഓട്ടോറിക്ഷയാണ് കഴിഞ്ഞ രാത്രി ചെറുപുഴയിൽ നിന്നും എസ് ഐ കെ. വി. സ്മിതേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.വാഹന പരിശോധനക്കിടെ രേഖകൾ പരിശോധിച്ചപ്പോഴാണ് ബൈക്കിന്റെ നമ്പറും രേഖകളുമുള്ള ഓട്ടോറിക്ഷ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനിടെ പരിയാരം പോലിസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയതാണ് ഓട്ടോറിക്ഷയെന്ന് കണ്ടെത്തി. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും വാഹനം മറ്റൊരാളിൽ നിന്നും […]

Read More

വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ അക്രമിച്ച് മാല കവര്‍ന്നു.

21-07-2016 | 2,960 Views
വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ അക്രമിച്ച് മാല കവര്‍ന്നു.

ചെറുപുഴ:വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ അക്രമിച്ച് മാല കവര്‍ന്നു.കഴിഞ്ഞ ദിവസം രാത്രി പുളിങ്ങോം ചുണ്ടയിലാണ് സംഭവം. ചുണ്ട വിളക്കുവെട്ടം റോഡിലെ പാലങ്ങാടന്‍ മാണിയമ്മ(80)യാണ് മോഷണത്തിനിരയായത്.മുഖംമൂടി ധരിച്ചെത്തിയ അക്രമി ഭീഷണിപ്പെടുത്തി 5 പവനോളം വരുന്ന മാല കവരുകയായിരുന്നു. മകന്‍ ജോലിക്ക് പോയിരുന്നതിനാല്‍ വയോധിക വീട്ടില്‍ തനിച്ചായിരുന്നു.ചെറുപുഴ പോലിസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി.വ്യാഴാഴ്ച പകല്‍ കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വീടും പരിസരവും പരിശോധിച്ചു.ചെറുപുഴ എസ് ഐ കെ വി സ്മിതേഷിനാണ് അന്വേഷണ ചുമതല.

Read More

ആക്രി കച്ചവടക്കാരന്റെ കൊലപാതകം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

09-07-2016 | 2,661 Views
ആക്രി കച്ചവടക്കാരന്റെ കൊലപാതകം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

മദ്യം കൊടുക്കാത്തതിന്റെ വൈരാഗ്യം മൂ ലം ആക്രിത്തൊഴിലാളിയെ തലയില്‍ ചെത്ത് കല്ലെടുത്തി ട്ട് കൊലപ്പെടുത്തിയ കേസില്‍ മുന്‍ കൊലയാളി കൂടിയാ യ അമ്പത്തിയൊമ്പതുകാര നെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഏപ്രില്‍ 19 ന് രാ ത്രി ഒമ്പതരക്ക് ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് ബസ് വെയിറ്റിംഗ് ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന സതീശന്‍ എന്ന ആക്രി സതീശനെ (52) തലക്ക് ചെത്തുകല്ലെടുത്തിട്ട് മൃഗീയമായി കൊലപ്പെടുത്തിയ കേ സിലെ പ്രതി വയനാട് സു ല്‍ത്താന്‍ബത്തേരി കുപ്പാടി സ്വദേശിയും ഇപ്പോള്‍ […]

Read More

കാര്യങ്കോടു പുഴയില്‍ അറവുമാലിന്യങ്ങള്‍ തള്ളിയവരെ പിടികൂടണം.

07-07-2016 | 1,778 Views
കാര്യങ്കോടു പുഴയില്‍ അറവുമാലിന്യങ്ങള്‍ തള്ളിയവരെ പിടികൂടണം.

കാര്യങ്കോടു പുഴയില്‍ പുളിങ്ങോം പാലത്തിനു താഴെ ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടി അറവുമാലിന്യങ്ങള്‍ തള്ളി. കോഴിയുടെ അവശിഷടങ്ങളാണ് കൂടുതലും. ഇതു കൂടാതെ ചത്ത പന്നിയേയും പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. പുളിങ്ങോം പുതിയ പാലത്തില്‍ നിന്നും തഴേയ്ക്കിട്ടവയാണിത്. കൂടുതലും വെള്ളത്തില്‍ ഒഴുകിപ്പോയി. കരയില്‍ കിടക്കുന്നതു തന്നെ ഇരുപതോളം കെട്ടുകള്‍ ഉണ്ട്. സമാനമായ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കുറ്റക്കാരേ കണ്ടെത്തുന്നതിനോ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനോ പഞ്ചായത്തിനോ പോലീസിനോ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്ന കാര്യങ്കോടു പുഴയില്‍ നടക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ […]

Read More

നൂറ്റിയഞ്ചുകുപ്പി മാഹി മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍.

02-07-2016 | 5,277 Views
നൂറ്റിയഞ്ചുകുപ്പി മാഹി മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍.

മാഹിയില്‍ നിന്നും കൊണ്ടുവന്ന 105 കുപ്പി വിദേശ മദ്യം പെരിങ്ങോം പെരുവാമ്പയില്‍ നിന്നും പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ അറസ്റ്റിലായി. ഒരാള്‍ ഓടി രക്ഷപെട്ടു. മദ്യം കടത്താനുപയോഗിച്ച കാറും പതിനഞ്ചായിരം രൂപയും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് പെരിങ്ങോം എസ് ഐ കെ. വി. നിഷിത്തും സംഘവും ഇവരെ പിടികൂടിയത്. പെരുവാമ്പ സ്വദേശി വലിയ വളപ്പില്‍ കുഞ്ഞിരാമന്‍(64), കാസര്‍ഗോഡ് മുളിയാര്‍ സ്വദേശി മുസ്തഫ (35) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന പെരുവാമ്പ സ്വദേശി നസീര്‍ ആണ് ഓടി […]

Read More

വ്യാപാരിയേയും മകനേയും അക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

26-06-2016 | 2,795 Views
വ്യാപാരിയേയും മകനേയും അക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

 ചെറുപുഴയിലെ വ്യാപാരിയേയും മകനേയും അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ചെറുപുഴ പാണ്ടിക്കടവിലെ അനീഷ് പറപ്പള്ളി (34), പ്രാപ്പോയില്‍ പെരുന്തടത്തിലെ ശ്രീകാന്ത് എന്ന അശോകന്‍(31) എന്നിവരാണ് അറസ്റ്റിലായത്. ചെറുപുഴ എസ് ഐ കെ. വി സ്മിതേഷും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ ചെറുപുഴ സ്വദേശി അരുണ്‍ പ്രേം പ്രതിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുപുഴ ബസ്റ്റാന്റില്‍ […]

Read More

വ്യാപാരിക്കും മകനും മര്‍ദ്ദനമേറ്റു; ചെറുപുഴയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

25-06-2016 | 6,279 Views
വ്യാപാരിക്കും മകനും മര്‍ദ്ദനമേറ്റു; ചെറുപുഴയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

ചെറുപുഴ: കടയടച്ച് വീട്ടിലേയ്ക്ക് പോകാന്‍ തുടങ്ങിയ വ്യാപാരിയേയും മകനേയും ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ചെറുപുഴയില്‍ ഇന്ന് രാവിലെ 11 മണി വരെ ഹര്‍ത്താല്‍ ആചരിച്ചു. ചെറുപുഴ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു ഹര്‍ത്താല്‍. ഇന്നലെ രാത്രി ഏഴരയോടെയാണ് അക്രമം നടന്നത്. ചെറുപുഴ ബസ്റ്റാന്റില്‍ സെബാന്‍ മൊബൈല്‍ എന്ന സ്ഥാപനം നടത്തുന്ന സെബാസ്റ്റ്യന്‍ പി. ജെ(64) ഇയാളുടെ മകന്‍ സോണി സെബാസ്റ്റ്യന്‍(30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ ആദ്യം ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലും പിന്നീട് […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 10-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India