Category: Agriculture

തിരുമേനി നാളികേര സംഘത്തിന് ദേശീയ അവാര്‍ഡ്.

12-02-2014 | 59,523 Views
തിരുമേനി നാളികേര സംഘത്തിന് ദേശീയ അവാര്‍ഡ്.

നാളികേര വികസന ബോര്‍ഡിന്റെ ഏറ്റവും മികച്ച നാളികേര ഉല്‍പാദക സംഘങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് ചെറുപുഴ പഞ്ചായത്തിലെ തിരുമേനി സംഘത്തിനു ലഭിച്ചു. ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി ശരത് പവാറില്‍ നിന്നും തിരുമേനി സി പി എസിനു വേണ്ടി പ്രസിഡണ്ട് ഷാജി ഗണപതിപ്ലാക്കല്‍ അവാര്‍ഡ് ഏറ്റു വാങ്ങി. രാജ്യത്തിനാകെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തില്‍ നിന്നുള്ള തിരുമേനി സംഘം കാഴ്ച വെച്ചിരിക്കുന്നതെന്ന് ശരദ് പവാര്‍ പറഞ്ഞു. ചടങ്ങില്‍ കേന്ദ്ര മന്ത്രി കെ വി തോമസ്, നാളികേര […]

Read More

ഈന്തപ്പനകള്‍ കേരളമണ്ണിലും. “അറേബ്യന്‍ വസന്തം കേരളക്കരയില്‍”

06-02-2014 | 22,450 Views
ഈന്തപ്പനകള്‍ കേരളമണ്ണിലും. “അറേബ്യന്‍ വസന്തം കേരളക്കരയില്‍”

അറേബ്യന്‍ നാട്ടിലെ കല്‍പവൃക്ഷം ഇനി കേരളത്തിലും. മണലാരണ്യത്തില്‍ സമൃദ്ധമായി വിളവു നല്‍കുന്ന ഈന്തപ്പന കേരളത്തിലും നാന്നായി വളരുമെന്നും മികച്ച വിളവു നല്‍കുമെന്നും തെളിയിക്കുകയാണ് വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “നക്കീല്‍ ബയോടെക്ക് റിസേര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം”. ഏതു തരം മണ്ണിലും ഏതു കാലാവസ്ഥയിലും വിളവു നല്‍കുന്ന ഖനേസി ഇനം ഈന്തപ്പന തൈകളാണ് ടിഷ്യൂ കള്‍ച്ചര്‍ വഴി വികസിപ്പിച്ചെടുത്ത് ഇവര്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് തൈകള്‍ അവരവരുടെ വീടുകളില്‍ എത്തിച്ച് നട്ടു കൊടുക്കും. രണ്ടു വര്‍ഷം കൊണ്ട് […]

Read More

കോട്ടമല വളഞ്ഞങ്ങാനത്ത് ചുഴലിക്കാറ്റില്‍ നേന്ത്രവാഴ തോട്ടം നശിച്ചു.

28-01-2014 | 20,753 Views
കോട്ടമല വളഞ്ഞങ്ങാനത്ത് ചുഴലിക്കാറ്റില്‍ നേന്ത്രവാഴ തോട്ടം നശിച്ചു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഉണ്ടായ ചുഴലിക്കാറ്റിലാണ് പാട്ടത്തില്‍ ബിജുവിന്റെ നേന്ത്ര വാഴത്തോട്ടം നശിച്ചത്. ബിജു പാട്ടത്തിനെടുത്ത് കൃഷിനടത്തിയ തോട്ടമാണ് നശിച്ചത്. 1000 വാഴയാണ് വെച്ചിരുന്നത്. ഇതില്‍ കുലച്ചു തുടങ്ങിയ 300 എണ്ണം കാറ്റില്‍ നശിച്ചു. വെസ്റ്റ്- എളേരി കൃഷി വകുപ്പധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. വിലത്തകര്‍ച്ച മൂലം ദുരിതം നേരിടുന്ന കര്‍ഷകര്‍ക്ക് ഇതുപോലുള്ള പ്രകൃതി ക്ഷോഭങ്ങളും തിരിച്ചടിയാകുന്നു.  

Read More

കര്‍ഷകര്‍ക്കായി കാര്‍ഷിക സേവന വിപണന കേന്ദ്രങ്ങളൊരുങ്ങുന്നു.

21-01-2014 | 8,629 Views
കര്‍ഷകര്‍ക്കായി കാര്‍ഷിക സേവന വിപണന കേന്ദ്രങ്ങളൊരുങ്ങുന്നു.

കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി ഈസ്റ്റ്- എളേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കാര്‍ഷിക സേവന വിപണന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തിലെ 8,9 വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന തോട്ടയംചാല്‍ നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമാക്കിയാണ് കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണിവയലില്‍ ആരംഭിച്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ നബാര്‍ഡ് ഡി ഡി എം എന്‍ ഗോപാലന്‍ ഉഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി […]

Read More

മലയാളി സംഘകൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നു; ജൈവ കൃഷിരീതിയും.

10-01-2014 | 6,483 Views
മലയാളി സംഘകൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നു; ജൈവ കൃഷിരീതിയും.

വര്‍ത്തമാന കാലത്തിന്റെ വെല്ലുവിളികളെ നേരിടുവാന്‍ കൂട്ടു കൃഷി രീതിയിലേയ്ക്ക് തിരിച്ചു പോകുകയാണ് കര്‍ഷകര്‍. ഒറ്റപെട്ട അധ്വാനത്തേക്കാള്‍ മെച്ചപ്പെട്ടതാണ് കൂട്ടായ്മയുടെ ശക്തിയെന്ന തിരിച്ചറിവും ഇവര്‍ക്കു പ്രചോദനമാകുന്നു. കീടനാശിനിയുടെ ഉപയോഗവും രാസവളങ്ങളുടെ അമിത പ്രയോഗവും മനുഷ്യനേയും മണ്ണിനേയും ഇല്ലാതാക്കുമെന്ന തിരിച്ചറിവും മലയാളിക്കു ലഭിച്ചിരിക്കുന്നു. ചെറുതെങ്കിലും ഒരു പച്ചക്കറിതോട്ടം ഇന്നെല്ലാ വീട്ടിലും ഉണ്ടെന്നുള്ളത് ഈ സത്യത്തിലേയ്ക്കാണ് വിരല്‍​ ചൂണ്ടുന്നത്. ചെറുപുഴയ്ക്കു സമീപം ആയന്നൂരില്‍ തേജസ്വിനി ഫാം ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രൂപ്പ് ഫാമിംങ്ങ് ശ്രദ്ധേയമായിരിക്കുന്നു. രണ്ടേക്കര്‍ സ്ഥലത്ത് ഇവര്‍ വാഴ നട്ടിരിക്കുന്നു. […]

Read More

കൃഷിയിടത്തിനു സംരക്ഷണ കവചമായി ചെമ്പരത്തി വേലി.

19-12-2013 | 5,084 Views
കൃഷിയിടത്തിനു സംരക്ഷണ കവചമായി ചെമ്പരത്തി വേലി.

കാട്ടുപന്നി, കന്നുകാലി എന്നിവയില്‍ നിന്നും കൃഷിയിടത്തെ രക്ഷിക്കുവാന്‍ ചെമ്പരത്തി കൊണ്ടൊരു ജൈവ വേലി. പെരിങ്ങോം ചെലകിലെ കിണറ്റുകാല പുത്തന്‍ വീട്ടില്‍ സൈമണാണ് തന്റെ കൃഷിയിടത്തിനു ചുറ്റും ചെമ്പരത്തി ചെടികള്‍കൊണ്ട് വേലി കെട്ടിയത്. റോഡിനോടു ചേര്‍ന്ന് 600 മീറ്റര്‍ ദൂരത്തിലാണ് വേലി കെട്ടിയിരിക്കുന്നത്. 20 വര്‍ഷം കൊണ്ടാണ് ചെമ്പരത്തി വേലി കൂറ്റന്‍ മതില്‍ക്കെട്ടു പോലെ വളര്‍ന്നു വന്നത്.

Read More

കര്‍ഷക സംഘം ഈസ്റ്റ്- എളേരി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ്ണ നടത്തി.

11-12-2013 | 4,076 Views
കര്‍ഷക സംഘം ഈസ്റ്റ്- എളേരി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ്ണ നടത്തി.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക ദ്രോഹപരാമര്‍ശങ്ങള്‍ പിന്‍വലിക്കുക, റബര്‍ വിലയിടിവ് തടയുക, തെങ്ങ് കമുക് കര്‍ഷകരുടെ പ്രശനങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക സംഘം ഈസ്റ്റ്- എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ്- എളേരി കൃഷിഭവനു മുന്നില്‍ ധര്‍ണ നടത്തി. സമരത്തിന്റെ ഉദ്ഘാടനം സി പി എം ജില്ലാ കമ്മിറ്റിയംഗം പി ആര്‍ ചാക്കോ നിര്‍വ്വഹിച്ചു. സി പി ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. പി കെ മോഹനന്‍, പി ജി പ്രതീപ് കുമാര്‍, കെ കൃഷ്ണന്‍, സാബു […]

Read More

ഒരാള്‍ പൊക്കമുള്ള പൂവന്‍വാഴക്കുലയുമായി യുവകര്‍ഷകന്‍.

17-11-2013 | 3,464 Views
ഒരാള്‍ പൊക്കമുള്ള പൂവന്‍വാഴക്കുലയുമായി യുവകര്‍ഷകന്‍.

എഴുപത്തിരണ്ട് കിലോ തൂക്കവും ഒരാള്‍ പൊക്കവുമുള്ള പൂവന്‍ വാഴക്കുലവിളയിച്ച് യുവാവിന്റെ കാര്‍ഷിക നേട്ടം. കോഴിച്ചാല്‍ കട്ടപ്പള്ളിയിലെ ചെറുതാനിക്കല്‍ ബെന്നിയാണ് തന്റെ കൃഷിയിടത്തില്‍ ഭീമന്‍ വാഴക്കുല വിളയിച്ചത്. വീട്ടുപരിസരത്തെ ബയോഗ്യാസ് പ്ലാന്റിലെ സ്ലറി ടാങ്കിനോട് ചേര്‍ത്ത് വിത്തു നട്ടാണ് ബെന്നി ഇത്തരത്തില്‍ കൂറ്റന്‍ വാഴക്കുല വിളയിച്ചത്. മുന്‍ വര്‍ഷങ്ങളിലും ബെന്നി ഇത്തരത്തില്‍ പൂവന്‍ വാഴക്കുല വിളയിച്ചിട്ടുണ്ട്. ജൈവ കൃഷി രീതിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇപ്പോള്‍ കര്‍ഷകര്‍ മുന്നോട്ടു വരുന്നത് പ്രതീക്ഷാ ജനകമാണ്. വരവു പച്ചക്കറികളുടെ ദോഷങ്ങളേക്കുറിച്ച് ആളുകള്‍ […]

Read More

ചുണ്ട ഗവ: വി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ മരച്ചീനി കൃഷിയില്‍ നൂറുമേനി കൊയ്തു.

31-10-2013 | 2,310 Views
ചുണ്ട ഗവ: വി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ മരച്ചീനി കൃഷിയില്‍ നൂറുമേനി കൊയ്തു.

സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിലായിരുന്നു മരച്ചീനി കൃഷി നടത്തിയത്. സ്കൂള്‍ പരിസരത്ത് കഴിഞ്ഞ വര്‍ഷം നടത്തിയ കൃഷിയിലാണ് വിദ്യാര്‍ത്ഥികള്‍ വിജയം കൊയ്തത്. അധ്യാപകരായ പി കെ രാമചന്ദ്രന്‍, പി ദ്രൗപതി, സി വി മേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്. തികച്ചും ജൈവ കൃഷി രീതിയായിരുന്നു സ്വീകരിച്ചത്.

Read More

കൊല്ലാട ശുചിത്വഗ്രാമത്തില്‍ ജൈവകൃഷി വ്യാപിപ്പിക്കുന്നു

06-10-2013 | 2,020 Views
കൊല്ലാട ശുചിത്വഗ്രാമത്തില്‍ ജൈവകൃഷി വ്യാപിപ്പിക്കുന്നു

കൊല്ലാട മാതൃകാ ശുചിത്വ ഗ്രാമത്തില്‍ എല്ലാ വീടുകളിലും ചിറ്റാരിക്കാല്‍ കൃഷി ഭവന്റെ സഹായത്തോടെ ജൈവ കൃഷി വ്യാപിപ്പിക്കുന്നു. 52 വീടുകളിലും 5 ഇനം പച്ചക്കറി വിത്തുകളും തുണി സഞ്ചികുളും വിതരണം ചെയ്തു. വെണ്ട,ചീര,തക്കാളി.വഴുതിന,മുളക് എന്നിവ ഓരോ ഇനത്തിന്റെയും 20ലധികം വിത്തുകള്‍ ഓരോ വീട്ടിലും നല്‍കിയിട്ടുണ്ട്. ആകെ 5000 ത്തിലധികം വിത്തുകള്‍. അഗസ്റ്റിന്‍ മാസ്റ്റര്‍,ദാമോദരന്‍ കൊല്ലാട,സിജെ മാത്യു മാസ്റ്റര്‍,എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍,വളണ്ടിയര്‍മാര്‍ എന്നിവര്‍പങ്കെടുത്തു.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 16-01-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India