Category: Agriculture

വെളിച്ചെണ്ണയ്ക്കു നല്ല കാലം, എഞ്ചിനോയിലായി ബൊലേറോ ജീപ്പിലും വെളിച്ചെണ്ണ.

30-09-2015 | 24,839 Views
വെളിച്ചെണ്ണയ്ക്കു നല്ല കാലം, എഞ്ചിനോയിലായി ബൊലേറോ ജീപ്പിലും വെളിച്ചെണ്ണ.

ഓട്ടോറിക്ഷയില്‍ എഞ്ചിനോയിലിനു പകരം വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പരീക്ഷണം വിജയിപ്പിച്ച ചെറുപുഴയില്‍ ബൊലീറോയിലും എഞ്ചിനോയിലായി വെളിച്ചെണ്ണ ഉപയോഗിക്കുന്നു.തിരുമേനി സ്വദേശിയായ സ്‌നേഹം വിന്‍സെന്റാണ്കൂടുതല്‍ കരുത്തുള്ള ഓഫ് റോഡ് വാഹനമായ തന്റെ ബൊലിറോയില്‍ എഞ്ചിനോയിലായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത്.ടര്‍ബൈന്‍ എഞ്ചിനുള്ള വാഹനത്തില്‍ ഇത്തരമൊരു പരീക്ഷണം ആദ്യമാണ്.ചെറുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാളികേര കര്‍ഷകരുടെ കമ്പനി ഉല്‍പാദിപ്പിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയാണ് എഞ്ചിനോയിലിനു പകരം വിന്‍സെന്റ് ബൊലീറോയില്‍ പ്രയോഗിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ജീപ്പില്‍ വെളിച്ചെണ്ണ എഞ്ചിനോയിലായി ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മൂന്ന് വര്‍ഷം മുമ്പ് വാങ്ങിയ […]

Read More

വരാനിരിക്കുന്നത് ക്ഷീര കര്‍ഷകരുടെ നല്ല കാലം; മന്ത്രി കെ സി ജോസഫ്.

03-09-2015 | 69,679 Views
വരാനിരിക്കുന്നത് ക്ഷീര കര്‍ഷകരുടെ നല്ല കാലം; മന്ത്രി കെ സി ജോസഫ്.

വരാനിരിക്കുന്നത് ക്ഷീരകര്‍ഷകരുടെ നല്ലകാലമാണെന്ന് മന്ത്രി കെ സി ജോസഫ്. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയിലും സ്ഥിരതയുള്ള കാര്‍ഷിക മേഖലയാണ് കന്നുകാലി വളര്‍ത്തലെന്നും മന്ത്രി. ചെറുപുഴയില്‍ നടന്ന പയ്യന്നൂര്‍ ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ക്ഷീര സംഗമം ചെറുപുഴയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഹാരത്തിനായി കേരളം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. എന്നാല്‍ പാലുല്പാദനത്തിന്റെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തതയിലേയ്ക്ക് നീങ്ങുകയാണ്.പാലിന് മാത്രമാണ് വിലസ്ഥിരതയുളളത്. തകര്‍ന്ന കാര്‍ഷികമേഖലയെ പിടിച്ചു നിര്‍ത്തുന്നതും കര്‍ഷകന് താങ്ങാവുന്നതും പശുവളര്‍ത്തലാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സി. കൃഷ്ണന്‍ […]

Read More

ചിറ്റാരിക്കാല്‍ പി എച്ച് സിയ്ക്ക് മികച്ച പച്ചക്കറി കൃഷിനടത്തിയതിനുള്ള അവാര്‍ഡ്.

23-08-2015 | 68,067 Views
ചിറ്റാരിക്കാല്‍ പി എച്ച് സിയ്ക്ക് മികച്ച പച്ചക്കറി കൃഷിനടത്തിയതിനുള്ള അവാര്‍ഡ്.

ചിറ്റാരിക്കാല്‍ പി എച്ച് സിയ്ക്ക് 2014-15 വര്‍ഷത്തില്‍ പച്ചക്കറി കൃഷി നടത്തിയ ഏറ്റവും മികച്ച രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ പോലീസ് സൂപ്രണ്ട് ഉണ്ണിരാജയില്‍ നിന്നും ഈസ്റ്റ്- എളേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ കോളിയാട്ടും പി എച്ച് സി മെഡിക്കല്‍ ഓഫീസറും ജീവനക്കാരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 15000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് […]

Read More

കര്‍ഷക ദിനത്തില്‍ ജലാല്‍ മാഷിന്റെ കൃഷിരീതികള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെത്തി.

17-08-2015 | 55,758 Views
കര്‍ഷക ദിനത്തില്‍ ജലാല്‍ മാഷിന്റെ കൃഷിരീതികള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെത്തി.

പുത്തന്‍ തലമുറയ്ക്ക് അന്യമാകുന്ന കരനെല്‍കൃഷിയെ പറ്റി പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ജലാല്‍ മാഷിന്റെ കൃഷിയിടത്തിലെത്തി. പണ്ട് മലയോരത്ത് ധാരാളമായി ചെയ്തിരുന്ന പൊനം കൃഷിയെ ഓര്‍മ്മിപ്പിക്കും വിധമാണ് മാഷിന്റെ കരനെല്‍കൃഷി. കൂടാതെ പച്ചക്കറികള്‍, കപ്പ, പഴ വര്‍ഗ്ഗങ്ങള്‍, കന്നുകാലി വളര്‍ത്തല്‍ തുടങ്ങി ജലാല്‍ മാഷിനില്ലാത്ത കൃഷികളില്ല. കണ്ണിവയല്‍ ഗവ. ടി ടി ഐ, ചെറുപുഴ ജെ എം യു പി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മാഷിന്റെ ജൈവ കൃഷിരീതികള്‍ നേരില്‍ കണ്ടു മനസിലാക്കുവാനെത്തിയത്. നാടന്‍ […]

Read More

വിഷരഹിത പച്ചക്കറി ,ഫ്‌ളാഷ് മൊബ് സംഘടിപ്പിച്ചു.

12-08-2015 | 22,762 Views
വിഷരഹിത പച്ചക്കറി ,ഫ്‌ളാഷ് മൊബ് സംഘടിപ്പിച്ചു.

ചെറുപുഴ: കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ 16 മുതല്‍ 28 വരെ നടക്കുന്ന തെന്നിന്ത്യന്‍ കാര്‍ഷിക മേളയുടെയും കര്‍ഷക ദിനാചരണം സംസ്ഥാന തല ഉദ്ഘാsനത്തിന്റെയും പ്രചരണാര്‍ത്ഥം പയ്യന്നൂര്‍ ബ്ലോക്ക് കൃഷി വികസന വകുപ്പ്, പെരിങ്ങോം ക്യഷിഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ പെരിങ്ങോത്ത് പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഫ്‌ളാഷ്മൊബ് സംഘടിപ്പിച്ചു. വിഷ രഹിത പച്ചക്കറി വിളയിക്കേണ്ടതിന്റെയും കാര്‍ഷിക സംസ്‌കാരം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത വെളിപ്പെടുത്തുന്നതായി രുന്നു ഫ്‌ലാഷ് മൊബ്. പരിപാടിക്ക് ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയരക്ടര്‍ പി.വി.തമ്പാന്‍, […]

Read More

ചെറുപുഴ പഞ്ചായത്തിലെ സ്‌കൂളുകളില്‍ നടീല്‍ ഉല്‍സവവും വിളംബര ജാഥയും.

07-08-2015 | 5,819 Views
ചെറുപുഴ പഞ്ചായത്തിലെ സ്‌കൂളുകളില്‍ നടീല്‍ ഉല്‍സവവും വിളംബര ജാഥയും.

തിരുമേനി: തിരുമേനി എസ്.എന്‍.ഡി.പി.എല്‍.പി.സ്‌കൂളില്‍ നടന്ന നടീല്‍ ഉത്സവം പി.റ്റി.എ.പ്രസിഡന്റ് കെ.കെ ജോയി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.എന്‍.രാജന്‍ അധ്യക്ഷനായി.വിളംബര ജാഥയ്ക്ക് പ്രധാനാധ്യാപിക വി.എന്‍.ഉഷാകുമാരി, പി എം.സെബാസ്റ്റ്യന്‍, എന്‍.ജെ.വര്‍ഗ്ഗീസ്, ഷാജന്‍ ജോസ്, മഞ്ജു മധു, ടി.നിഷാകുമാരി, സി.ജിഷ, വി.എം ലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണ്ണൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയുടെ പ്രചരണാത്ഥം ചെറുപുഴ ജെ.എം.യു പി സ്‌കൂളില്‍ നടീല്‍ ഉത്സവവും വിളംബര ജാഥയും നടത്തി. പച്ചക്കറിത്തോട്ടത്തിന്റെ നടീല്‍ ഉത്സവം പയ്യന്നൂര്‍ എ.ഇ.ഒ.വി.എം.രാജീവന്‍ വാഴത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. […]

Read More

സംസ്ഥാനത്തെ മികച്ച ജൈവ കര്‍ഷകനുള്ള ഫെയര്‍ ട്രേഡ് അലയന്‍സ് അവാര്‍ഡ് ജോയി ജോസഫിന്.

04-08-2015 | 6,609 Views
സംസ്ഥാനത്തെ മികച്ച ജൈവ കര്‍ഷകനുള്ള ഫെയര്‍ ട്രേഡ് അലയന്‍സ് അവാര്‍ഡ് ജോയി ജോസഫിന്.

ഫെയര്‍ ട്രേഡ് അലയന്‍സ് ഓഫ് കേരളയുടെ 2015 ലെ ഏറ്റവും മികച്ച ജൈവ കര്‍ഷകനുള്ള കര്‍ഷക രത്നം അവാര്‍ഡ് ചെറുപുഴ മലാങ്കടവ് സ്വദേശി പെരുമാട്ടിക്കുന്നേല്‍ ജോയി ജോസഫിന്. കഴിഞ്ഞ 20 വര്‍ഷമായി ജൈവ കൃഷി മാത്രം ചെയ്തു വരുന്ന ജോയി ജോസഫിന് കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും ജൈവ കര്‍ഷകനെന്ന നിലയിലും നിരവധി പുരസ്കാരങ്ങല്‍ ലഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് ജൈവ സര്‍ട്ടിഫിക്കേഷനും ലഭിച്ചു. ഈസ്റ്റ്- എളേരി പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പ്രത്യേക പുരസ്കാരം, പരപ്പ ബ്ലോക്ക് […]

Read More

തേന്‍ ഔഷധചികിത്സയുടെ സാധ്യതകള്‍ തേടി ഫ്രാന്‍സില്‍ നിന്നും ഫ്രെഡറിക്കും റൊസീനയുമെത്തി.

18-06-2015 | 17,455 Views
തേന്‍ ഔഷധചികിത്സയുടെ സാധ്യതകള്‍ തേടി ഫ്രാന്‍സില്‍ നിന്നും ഫ്രെഡറിക്കും റൊസീനയുമെത്തി.

ചെറുപുഴ;കേരളത്തില്‍ പ്രചാരം നേടി വരുന്ന തേന്‍ ഔഷധചികിത്സയുടെ സാധ്യതകള്‍ തേടി ഫ്രാന്‍സില്‍ നിന്നും ഫ്രെഡറിക് പിസ്സാനയും കൂട്ടുകാരി റൊസീന അമീനും അരവഞ്ചാലിലെ തേനീച്ച വളര്‍ത്തല്‍ പഠനപരിശീലന കേന്ദ്രത്തിലെത്തി. അരവഞ്ചാലിലെ കേശവന്‍ നമ്പൂതിരി സ്മാരക തേനീച്ച വളര്‍ത്തല്‍ പഠന പരിശീലന കേന്ദ്രത്തിന് നേതൃത്വം നല്‍കുന്ന കെ.എം.ശങ്കരന്‍ നമ്പീശന്‍ ഏതാനും വര്‍ഷങ്ങളായി തേനീച്ച ഔഷധചികിത്സാ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. ഇദ്ദേഹത്തില്‍ നിന്നും ചികിത്സയുടെ വിവിധ വശങ്ങള്‍ പഠിക്കുന്നതിനും കേരളത്തിലെ തേന്‍ ഉല്‍പാദനരീതികള്‍ മനസ്സിലാക്കുകയുമാണ് ഫ്രെഡറിക്കിന്റെയും റൊസീനയുടെയും ലക്ഷ്യം.അലോപ്പതി ചികിത്സാരംഗത്തെ ചിലവ്് ഫ്രാന്‍സിലെ […]

Read More

തിപ്പലി കൃഷിയില്‍ വിജയം കൊയ്ത് യുവകര്‍ഷകന്‍.

20-05-2015 | 23,210 Views
തിപ്പലി കൃഷിയില്‍ വിജയം കൊയ്ത് യുവകര്‍ഷകന്‍.

സിദ്ധൗഷധങ്ങളില്‍ ഒന്നായ തിപ്പലി കൃഷി ചെയ്ത് വിജയം കൈവരിച്ചിരിക്കുകയാണ് ചെറുപുഴ അരിമ്പ വെന്നിയക്കരയിലെ പാറശ്ശേരി തോമസ് എന്ന ചെറുപ്പക്കാരന്‍.ചുക്ക്,കുരുമുളക്,തിപ്പല്ലി എന്ന കൂട്ട് പഴമക്കാരിലും ആയുര്‍വേദത്തിലും പ്രസിദ്ധമാണ്. കുരുമുളകിനോട് സാദൃശ്യമുള്ളതും പൈപ്പറേസി എന്ന സസ്യ കുടുംബത്തില്‍പ്പെട്ട പൈപ്പര്‍ ലോഗ്ങ്ങം ലിന്‍ എന്നാ ശാസ്ത്രീയ നാമത്തിലും അറിയപ്പെടുന്നതാണ് സിദ്ധൗഷധങ്ങളില്‍ ഒന്നായ തിപ്പല്ലി. ചുമ, ചര്‍ദ്ദി, അതിസാരം എന്നിവയ്ക്കും വിളര്‍ച്ചക്കും ഈ ഔഷധം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഏകദേശം ഇരുപതോളം തിപ്പല്ലി ചെടികള്‍ തോമസിന്‍റെ തോട്ടത്തിലുണ്ട്. കുരുമുളക് വള്ളിപോലെ മറ്റൊരു മരത്തില്‍ കയട്ടിവിടുകയാണ് പതിവ്. തോമസ്‌ മിക്കവയും തെങ്ങിലാണ്‌ […]

Read More

വിളനാശം; തുച്ഛമായ നഷ്ടപരിഹാരം, കര്‍ഷകര്‍ അപേക്ഷ നല്‍കാന്‍ മടിക്കുന്നു.

04-05-2015 | 24,030 Views
വിളനാശം; തുച്ഛമായ നഷ്ടപരിഹാരം, കര്‍ഷകര്‍ അപേക്ഷ നല്‍കാന്‍ മടിക്കുന്നു.

നമ്മുടെ സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കുന്ന വിളനാത്തിനുള്ള നഷ്ടപ്രിഹാര തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. മുന്‍പ് ലഭിച്ചിരുന്നതിന്റെ പത്തിലൊന്നു പോലും ഇപ്പോള്‍ ലഭിക്കിന്നില്ല. ഇതു മനസിലാക്കിയ കര്‍ഷകര്‍ എന്തിനാണീ നക്കാപ്പിച്ച്യുടെ പിന്നാലെ പോകുന്നതെന്ന് ചോദിച്ച് അപേക്ഷ നല്‍കാന്‍ മടിക്കുകയാണ്. ഒരായുസിലെ അധ്വാനംകൊണ്ട് വളര്‍ത്തിയെടുത്ത തെങ്ങും കമുകും റബറും കശുമാവും നൈച്ചാല്‍ ലഭിക്കുന്ന നഷ്ട പരിഹാരത്തുക കാണുക. പഴയ തുക ബ്രാക്കറ്റില്‍. കായ്ക്കുന്ന തെങ്ങ്- 68 രൂപ 50 പൈസ ( 700 രൂപ ) കായ്ക്കാത്ത തെങ്ങ്- 68 […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-03-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India