Category: Agriculture

കര്‍ഷകരെ സഹായിക്കാന്‍ ലേബര്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു.

20-03-2016 | 17,058 Views
കര്‍ഷകരെ സഹായിക്കാന്‍ ലേബര്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു.

റബ്ബര്‍ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകരെ സഹായിക്കാന്‍ കോഴിച്ചാലില്‍ രൂപവല്‍കരിച്ച എവര്‍ഗ്രീന്‍ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലേബര്‍ ബാങ്ക് ഉദ്ഘാടനവും ഇടവിള കൃഷി കാര്‍ഷിക സെമിനാറും കോഴിച്ചാല്‍ സെന്റ് സെബാസ്റ്റിയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.സി കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് അധ്യക്ഷത വഹിച്ചു. ഫാ ടോമി എടാട്ട് മുഖ്യപ്രഭാഷണം നടത്തി.കൃഷി ഓഫിസര്‍ ജയരാജന്‍ നായര്,ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ എം രാമചന്ദ്രന്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ കൊച്ചുറാണി ജോര്‍ജ്,വല്‍സാ ജായിസ് എന്നിവര്‍ പ്രസംഗിച്ചു. റബ്ബര്‍ ഇടവിളകൃഷിയെ സംബന്ധിച്ചുള്ള […]

Read More

അപ്പുവിനെ വില്‍ക്കുന്നു; വാങ്ങാന്‍ ആളുണ്ടോ…?

24-02-2016 | 26,212 Views
അപ്പുവിനെ വില്‍ക്കുന്നു; വാങ്ങാന്‍ ആളുണ്ടോ…?

അപ്പുവിനെ വില്‍ക്കുകയാണ്. രണ്ടര വര്‍ഷം സ്വന്തം കുഞ്ഞിനേപ്പോലെ വളര്‍ത്തിയതാണിവനെ. നാട്ടുകാര്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇവനെ ഏറെ സ്നേഹമാണ്. അപ്പുവിന് തിരിച്ചും. തൊട്ടടുത്ത വീട്ടിലെ കുട്ടികളും വീടിനു സമീപത്തുകൂടി സ്കൂളില്‍ പോകുന്നവരും അങ്കന്‍വാടി കുട്ടികള്‍ പോലും അപ്പൂ…, എന്നൊന്നു വിളിക്കാതെ അതുവഴി കടന്നു പോകില്ല. വിളി കേട്ടാല്‍ അപ്പു തിരിഞ്ഞു നോക്കി തലയാട്ടും. ചെറുപുഴ പഞ്ചായത്തിലെ കോക്കടവിലെ വെള്ളക്കടയില്‍ ജെയിസന്റെ ഗുജറാത്തി ഗീര്‍ മൂരിക്കുട്ടനാണ് അപ്പു. അപ്പുവിന്റെ അമ്മയെ ഗുജറാത്തില്‍ നിന്നും വാങ്ങിയതാണ്. വീട്ടിലെത്തി ആറുമാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അപ്പു […]

Read More

റബ്ബര്‍ വിലയിടിവിനെതിരെ ഇടതു കര്‍ഷക സംഘടനകളുടെ അഖണ്ഡ സത്യാഗ്രഹം ആലക്കോട് നടക്കും.

12-02-2016 | 21,992 Views
റബ്ബര്‍ വിലയിടിവിനെതിരെ ഇടതു കര്‍ഷക സംഘടനകളുടെ അഖണ്ഡ സത്യാഗ്രഹം ആലക്കോട് നടക്കും.

റബ്ബര്‍ വിലയിടിവിനെതിരെ ഇടതു കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഘടിപ്പിക്കുന്ന അഖണ്ഡ സത്യാഗ്രഹം ആലക്കോട് നടക്കും. 17, 18 തീയതികളില്‍ നടക്കുന്ന 31 മണിക്കൂര്‍ സത്യാഗ്രഹം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.മലയോര മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്ന തരത്തില്‍ റബ്ബറിന്റെ വില ക്രമാതീതമായി ഇടിയുകയും കര്‍ഷകരെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇടതു പക്ഷ മുന്നണിയുടെയും ഇടതു കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ അഖണ്ഡ സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. ആലക്കോട് ടൌണില്‍ നടക്കുന്ന […]

Read More

ചെറുപുഴയില്‍ കർഷകപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷകരെ ആദരിച്ചു

04-02-2016 | 10,395 Views
ചെറുപുഴയില്‍ കർഷകപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷകരെ ആദരിച്ചു

കാർഷിക മേഖലയിലെ വിലയിടിവ് തടയാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ചെറുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ചെറുപുഴ,പെരിങ്ങോം വയക്കര പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിച്ചുകൊണ്ട് മുൻമന്ത്രി കെ.സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു.റബ്ബർ കർഷകരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ കുത്തകവ്യവസായികളുടെ താൽപര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കഴിഞ്ഞ യു.പി.എ സർക്കാർ നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ട് ഇല്ലാതാക്കിയത് അതിന്റെ തെളിവാണെന്നും കെ.സുധാകരൻ ആരോപിച്ചു.ഡി.സി.സി.പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷനായി.മുതിർന്ന നേതാക്കളായ കെ.കുഞ്ഞികൃഷ്ണൻ നായർ,ടി.വി.കുഞ്ഞമ്പുനായർ,വി.കൃഷ്ണൻ മാസ്റ്റർ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത്,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.കെ.സുരേഷ്‌കുമാർ,അഡ്വ.എൻ.രാമകൃഷ്ണൻ,റോഷി […]

Read More

സ്‌കൂള്‍ പരിസരത്ത് പച്ചക്കറി; കൃഷി അരവഞ്ചാല്‍ സ്‌കൂളിന് മികച്ച നേട്ടം.

03-02-2016 | 6,038 Views
സ്‌കൂള്‍ പരിസരത്ത് പച്ചക്കറി; കൃഷി അരവഞ്ചാല്‍ സ്‌കൂളിന് മികച്ച നേട്ടം.

കത്തുന്ന ചൂടില്‍ ഉരുകിയൊലിക്കുന്ന ചെങ്കല്‍ പാറയില്‍ പച്ചക്കറി കൃഷിയില്‍ വിപ്ലവം തീര്‍ക്കുകയാണ് അരവഞ്ചാല്‍ ഗവ.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും.സ്‌കൂള്‍ പരിസരത്തെ ചെങ്കല്‍ പാറയില്‍ മണ്ണിട്ടുനികത്തി വൈവിധ്യമാര്‍ന്ന പച്ചക്കറികളും വാഴയും നട്ടുവളര്‍ത്തിയാണ് ഇവര്‍ മണ്ണില്‍ പൊന്നുവിളയിക്കുന്നത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉച്ചഭക്ഷണത്തിന് കറികളുണ്ടാക്കാന്‍ ഇവര്‍ വിപണിയെ ആശ്രയിക്കാറേയില്ല.പയറും,പാവലും,വഴുതിനയും,ചീരയും കോളിഫ്‌ലവറും,മത്തനുമൊക്കെ ഈ സ്‌കൂള്‍ മുറ്റത്ത് സുലഭം.അടുത്തിടെ ഇവര്‍ നേന്ത്രവാഴ കൃഷിയും തുടങ്ങി.പ്രധാനാദ്ധ്യാപകന്‍ കെ.എം.സദാശിവന്‍ മാഷാണ് കുട്ടികള്‍ക്ക് കൃഷിപാഠങ്ങള്‍ പകര്‍ന്നുനല്‍കി പ്രോത്സാഹിപ്പിക്കുന്നത്.ഹാധ്യാപകരും കുട്ടികളും കൈകോര്‍ത്തപ്പോള്‍ ഒരുകാലത്ത് തരിശായി കിടന്നിരുന്ന സ്‌കൂള്‍ പരിസരം പച്ചയണിഞ്ഞ് പക്ഷികള്‍ക്കും […]

Read More

തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി നാളികേര കര്‍ഷക സംഗമം നടത്തി.

21-01-2016 | 6,274 Views
തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി നാളികേര കര്‍ഷക സംഗമം നടത്തി.

തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നാളികേര കര്‍ഷക സംഗമം നടത്തി. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കേരള & ലക്ഷദ്വീപ് റീജിയന്റെ ഡയറക്ടര്‍ നിര്‍മ്മല്‍ ചന്ദ് കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് അധ്യക്ഷയായി. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേഷ്ടെങ്കില്‍ വിശിഷ്യതിഥിയായിരുന്നു. നബാര്‍ഡ് ഡെപ്യുട്ടി ജനറല്‍ മാനേജര്‍ […]

Read More

വാഹനങ്ങളില്‍ എന്‍ജിനോയിലിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കൂ; ഇത് രാജേഷിന്റെ അനുഭവ സാക്ഷ്യം.

21-01-2016 | 11,500 Views
വാഹനങ്ങളില്‍ എന്‍ജിനോയിലിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കൂ; ഇത് രാജേഷിന്റെ അനുഭവ സാക്ഷ്യം.

 വാഹനങ്ങളില്‍ എന്‍ജിന്‍ ഓയിലിനു പകരം ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കൂ.., വാഹനങ്ങളുടെ മൈലേജു കൂടുവാനും, അറ്റകുറ്റപ്പണികള്‍ കുറയുവാനും, സാമ്പത്തിക ലാഭത്തിനും ഇതു കാരണമാകും. ഇത് തിരുമേനിയിലെ ആടിമാക്കല്‍ വിന്‍സെന്റെന്ന സ്നേഹം രാജേഷിന്റെ ഉറപ്പാണ്.  വര്‍ഷങ്ങളായി തന്റെ ജീപ്പിലും മൂന്നു മാസം മുന്‍പ് തന്റെ ബൊലേറോ ജീപ്പിലും എന്‍ജിന്‍ ഓയിലിനു പകരം വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. ടര്‍ബോ എന്‍ജിനുള്ള വാഹനത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പരീക്ഷണം നടന്നത്. ഇതും തികച്ചും വിജയകരം തന്നെ എന്ന് രാജേഷും, വാഹന ഡ്രൈവറും, മെക്കാനിക്കും സാക്ഷ്യപ്പെടുത്തുന്നു. […]

Read More

ശുദ്ധജല മത്സ്യകൃഷി ക്ലാസ് നടത്തി.

08-01-2016 | 8,175 Views
ശുദ്ധജല മത്സ്യകൃഷി ക്ലാസ് നടത്തി.

തിരുമേനി ഫാര്‍മേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ശുദ്ധജല മത്സകൃഷിയെക്കുറിച്ച് ക്ലാസ് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി തിരുമേനി യൂണിറ്റ് പ്രസിഡണ്ട് വിത്സന്‍ ഇടക്കര ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്‌സ് ക്ലബ് ചീഫ് വളണ്ടിയര്‍ സെബാസ്റ്റ്യന്‍ അ ഞ്ചനാട്ട് അധ്യക്ഷനായി. ആന്റണി ഇടയത്ത്, ജോസ് പൂവത്തുംമൂട്ടില്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. ഫിഷറീസ് വകുപ്പ് പ്രൊജക്ട് അസിസ്റ്റന്റ് കെ.പി. ദീപക്ലാസെടുത്തു.

Read More

റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് റബ്ബര്‍ ഷീറ്റുകള്‍ക്കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കി .

24-12-2015 | 9,752 Views
റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് റബ്ബര്‍ ഷീറ്റുകള്‍ക്കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കി .

റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് റബ്ബര്‍ ഷീറ്റുകള്‍ക്കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കി യുവജനങ്ങളുടെ പ്രതിഷേധം.കോഴിച്ചാല്‍ കെ.സി.വൈ.എം.പ്രവര്‍ത്തകരാണ് 200 ഓളം ഷീറ്റുകള്‍ കൊണ്ട് 50 അടി ഉയരത്തില്‍ ക്രിസ്മസ് ട്രീ തീര്‍ത്തത്.കോഴിച്ചാല്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി മുറ്റത്താണ് ട്രീ ഒരുക്കിയത്.ഇടവക വികാരി ഫാ.ടോമി എടാട്ടിന്റെ നേതൃത്വത്തില്‍ അമ്പതോളം യുവജനങ്ങളാണ് റബ്ബര്‍ ട്രീ ഒരുക്കാന്‍ മുന്നിട്ടിറങ്ങിയത്.മലയോര കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന റബ്ബര്‍ വിലത്തകര്‍ച്ച ക്രിസ്മസ് ആഘോഷങ്ങള്‍ വരെ പരിമിതപ്പെടുത്താനിടയാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധവുമായി യുവാക്കള്‍ മുന്നോട്ടു വന്നത്. റബ്ബര്‍ കര്‍ഷകന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ […]

Read More

തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടി ആരംഭിച്ചു.

01-12-2015 | 14,036 Views
തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടി ആരംഭിച്ചു.

ചെറുപുഴ നാളികേര ഉല്പാദക ഫെഡറേഷന്, കൃഷി വകുപ്പ്,സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ചെറുപുഴ പഞ്ചായത്ത് ഹാളില്‍ മൂന്നു ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടിയ്ക് തുടക്കമായി. ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് ഉദ്ഘടനം ചെയ്തു. പഞ്ചായത്തംഗം ലളിതാ ബാബു അധ്യക്ഷത വഹിച്ചു. കെ കെ ജോയി, സജി തോപ്പില്‍, മാനുവല്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ചെറിയാന്‍ മടുക്കാങ്കല്‍ ക്ലാസിനു നേതൃത്വം നല്‍കി. ആദ്യ ബാച്ചില്‍ 70 പേരാണ് പങ്കെടുക്കുന്നത്. പരിശീലനം പൂര്‍ത്തിയായാക്കുന്നവര്‍ക്ക് സൗജന്യ […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-03-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India