Category: Agriculture

ജൈവശ്രീ പദ്ധതി. പച്ചക്കറി വിത്ത് വിതരണം

25-01-2017 | 32,545 Views
ജൈവശ്രീ പദ്ധതി. പച്ചക്കറി വിത്ത് വിതരണം

ചെറുപുഴ: പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജൈവശ്രീ പദ്ധതിയുടെ ഭാഗമായി വനിതാ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകളും വിത്തും വിതരണം ചെയ്തു. പരിപാടിയുടെ ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ്ട് ജമീല കോളയത്ത് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.ടി.പി. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ വര്‍ഗ്ഗീസ്, അസിസ്റ്റന്റ്കൃഷി ഓഫീസര്‍ എം.പി. ശ്രീജ , ശിവകുമാരി എന്നിവര്‍ പ്രസംഗിച്ചു.  

Read More

തിരുമേനി അഗ്രോസ് കര്‍ഷകപ്രതിഭാ അവാര്‍ഡ് കുര്യാച്ചന്‍ തെരുവംകുന്നേലിന്.

14-01-2017 | 7,543 Views
തിരുമേനി അഗ്രോസ് കര്‍ഷകപ്രതിഭാ അവാര്‍ഡ് കുര്യാച്ചന്‍ തെരുവംകുന്നേലിന്.

ചെറുപുഴ : തിരുമേനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൈവകര്‍ഷകകൂട്ടായ്മ അഗ്രോസിന്റെ പ്രഥമ ജൈവകര്‍ഷക പുരസ്‌കാരത്തിന് ജോസ്ഗിരി സ്വദേശി തെരുവംകുന്നേല്‍ കുര്യാച്ചന്‍ അര്‍ഹനായി. 5001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ഒരു ദശകത്തിലധികമായി ജൈവകൃഷിയില്‍ സജീവമായ കുര്യാച്ചന്‍ മലയോരത്ത് ആദ്യമായി കാബേജ്, സ്‌ട്രോബറി, ഗൂസ്ബറി എന്നിവയും പരീക്ഷണാടിസ്ഥാനത്തില്‍ കുങ്കുമവും കൃഷി ചെയ്ത് വിജയിപ്പിച്ച കര്‍ഷകനാണ്. ഒന്നരയേക്കറോളം വരുന്ന തന്റെ കൃഷിയിടത്തില്‍ ഏലവും കാപ്പിയും കൊക്കോയും ഉള്‍പ്പെടെ സമ്മിശ്ര വിളകളും കൃഷി ചെയ്തുവരുന്നു. ചെറുപുഴ പഞ്ചായത്തിലെ ഇരുപത്തി രണ്ടോളം കര്‍ഷകരുടെ പുരയിടങ്ങള്‍ […]

Read More

തിരിനന കൃഷിയിലൂടെ സ്ഥലവും വെള്ളവും ലാഭിക്കാം.ഷെരീഫിന്റെ പുത്തന്‍ കൃഷി രീതി ശ്രദ്ധേയമാകുന്നു.  

21-12-2016 | 9,982 Views
തിരിനന കൃഷിയിലൂടെ സ്ഥലവും വെള്ളവും ലാഭിക്കാം.ഷെരീഫിന്റെ പുത്തന്‍ കൃഷി രീതി ശ്രദ്ധേയമാകുന്നു.  

ചെറുപുഴ: വരാനിരിക്കുന്ന ജലദൗര്‍ലഭ്യവും സ്ഥല പരിമിതിയും മുന്നില്‍ കണ്ട് പുത്തന്‍ കൃഷി രീതി തന്നെ നടപ്പിലാക്കുകയാണ് ചെറുപുഴ ബാലവാടി റോഡിലെ തണ്ടയില്‍ ടി.കെ. ഷെരീഫ്.തിരിനന കൃഷിയിലൂടെയാണ് ഷെരീഫ് തന്റെ പുത്തന്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ചെറുപുഴ കൃഷിഭവന്‍, കണ്ണൂര്‍ ആത്മ എന്നിവയുടെ സഹായത്തോടെയാണ് കൃഷി. തന്റെ വീടിന്റെ ടെറസിലാണ് ഷെരീഫ് കൃഷി നടത്തുന്നത്. ആത്മയുടെ നേതൃത്വത്തില്‍ നടന്ന ഒരു ദിവസത്തെ പരിശീലന പരിപാടിയില്‍ ഷെരീഫ് പങ്കെടുത്തിരുന്നു. ഇതില്‍ നിന്നുമാണ് കൃഷിചെയുവാനുള്ള പ്രചോദനമുണ്ടായതെന്ന് ഷെരീഫ് പറയുന്നു. ആദ്യം നാലിഞ്ചു വ്യാസവും അഞ്ചു […]

Read More

വാനില ഗ്രാമമായിരുന്ന ജോസ്​ഗിരിയിലേയ്ക്ക് വാനില തിരിച്ചു വരുന്നു.

21-12-2016 | 9,635 Views
വാനില ഗ്രാമമായിരുന്ന ജോസ്​ഗിരിയിലേയ്ക്ക് വാനില തിരിച്ചു വരുന്നു.

ചെറുപുഴ: ഒരു കാലത്ത് വാനില ഗ്രാമമെന്നറിയപ്പെട്ടിരുന്ന ജോസ്ഗിരിയിലേയ്ക്ക് വാനില കൃഷി തിരിച്ചു വരുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോസ്ഗിരിയില്‍ വാനിലയുടെ പ്രതാപകാലമുണ്ടായിരുന്നത്. ജോസ്ഗിരിയിലെ എല്ലാ വീടുകളിലും തന്നെ വാനില കൃഷിചെയ്തിരുന്നു. 1999 മുതല്‍ 2001 വരെ മികച്ച വിലയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്.ഇതോടെ ചെറുപുഴ, പെരിങ്ങോം, ഈസ്റ്റ്-എളേരി, വെസ്റ്റ്-എളേരി തുടങ്ങിയ പഞ്ചായത്തുകളില്‍ വന്‍തോതിലാണ് കര്‍ഷകര്‍ വനില കൃഷി തുടങ്ങിയത്. വാനിലകൃഷിയ്ക്ക് ബാങ്കുകള്‍ പ്രത്യേക ലോണുകളും നല്‍കിയിരുന്നു. 2003 ആയതോടെ വിലത്തകര്‍ച്ചയുണ്ടാകുകയും വാനിലചെടിയ്ക്ക് വ്യാപകമായി വൈറസ് രോഗം ബാധിക്കുകയും ചെയ്തു. […]

Read More

നല്ല കൃഷിയുമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്.

05-12-2016 | 9,673 Views
നല്ല കൃഷിയുമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്.

ചെറുപുഴ: ജൈവ കൃഷിയിലേയ്ക്ക് കര്‍ഷകരെ നയിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതി “നല്ല കൃഷി”യുടെ ഭാഗമായി എരമം- കുറ്റൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഉള്ളൂര്‍ വയലില്‍ പച്ചക്കറി നടീല്‍ ഉല്‍സവം സംഘടിപ്പിച്ചു. ശാസ്ത്രീയമായ രീതിയില്‍ ജൈവ വളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിക്കുന്നതോടൊപ്പം കൃഷിഭവന്റെ നിര്‍ദ്ദേശ പ്രകാരം മാത്രം രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുകൊണ്ടുള്ള ആരോഗ്യകരമായ കൃഷി രീതിയാണ് നല്ല കൃഷി. പരിപാടിയുടെ ഉദ്ഘാടനം അഡ്വ. കെ.പി. രമേശന്‍ നിര്‍വ്വഹിച്ചു. എരമം- കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം […]

Read More

അനിലിന് കൃഷി മാത്രമല്ല; ജീവിതം തന്നെ ജൈവമയം.

24-10-2016 | 15,446 Views
അനിലിന് കൃഷി മാത്രമല്ല; ജീവിതം തന്നെ ജൈവമയം.

ചെറുപുഴ ; പാട്ടത്തിനെടുത്ത രണ്ടേക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി നടത്തി ശ്രദ്ധേയനാകുകയാണ്് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തോട്ടേംചാല്‍ സ്വദേശി മറ്റക്കാട്ട് അനില്‍. കടുമേനി വെണ്ണിയക്കരയിലാണ് അനിലിന്റെ പച്ചക്കറി വിപ്ലവം. റബ്ബര്‍ മുറിച്ചുമാറ്റിയ രണ്ടേക്കര്‍ സ്ഥലം രണ്ടുവര്‍ഷത്തേക്ക് പാട്ടമെടുത്താണ് കൃഷി. നാട്ടില്‍ നടാം നല്ലതു കഴിക്കാം എന്ന  സന്ദേശത്തോടെ ഗ്രാമശ്രീ ജൈവ പച്ചക്കറി എന്നപേരിലാണ് അനിലിന്റെ കൃഷി. ഈ തോട്ടത്തിലില്ലാത്ത പച്ചക്കറികള്‍ ഇല്ലെന്നു തന്നെ പറയാം. പയര്‍, പാവല്‍, വെണ്ട, ഞരമ്പന്‍, വഴുതന, കാബേജ്, കോളിഫഌര്‍, തക്കാളി, കാന്താരി, […]

Read More

തെങ്ങുകയറ്റത്തില്‍ ബിന്ദുവിന് കേരളത്തില്‍ തന്നെ എതിരാളികളില്ല.

19-08-2016 | 38,116 Views
തെങ്ങുകയറ്റത്തില്‍ ബിന്ദുവിന് കേരളത്തില്‍ തന്നെ എതിരാളികളില്ല.

ചെറുപുഴ: കഴിഞ്ഞ 5 വര്‍ഷമായി മലയോരത്ത് മാത്രമല്ല കേരളത്തില്‍ തന്നെ തെങ്ങുകയറ്റത്തില്‍ ബിന്ദുവിന് എതിരാളികളില്ല. തെങ്ങുകയറ്റം തൊഴിലായി സ്വീകരിച്ച ഈ വീട്ടമ്മ കര്‍ഷകദിനത്തോടനുബന്ധിച്ച് സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല തെങ്ങുകയറ്റമത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് തന്റെ പ്രാഗത്ഭ്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നത്. 5 വര്‍ഷം മുമ്പ് പെരിങ്ങോം വയക്കര പഞ്ചായത്ത് തൊഴില്‍ സേനയുടെ ഭാഗമായാണ് ബിന്ദു തെങ്ങുകയറ്റ പരിശീലനം നേടിയത്. നാളികേര വികസനബോര്‍ഡിന്റെ മണക്കടവിലുള്ള പരിശീലന കേന്ദ്രത്തില്‍ അന്ന് ബിന്ദുവുള്‍പ്പെടെ 22 പേരാണ് പഞ്ചായത്തില്‍ നിന്ന് പരിശീലനം […]

Read More

ചെറുപുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം

17-08-2016 | 30,216 Views
ചെറുപുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം

 ചെറുപുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റോസിലി ആടിമാക്കീല്‍ അഗ്രികാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഡെന്നി കാവാലം, കൊച്ചുറാണി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. കോമളവല്ലി, മറിയാമ്മ വര്‍ഗ്ഗീസ്, ജോസഫ് മുള്ളന്‍മട, പഞ്ചായത്തംഗങ്ങളായ ലളിത ബാബു, കെ. കെ. ജോയി, ജില്ലാ കാര്‍ഷിക […]

Read More

ചെറുപുഴ പഞ്ചായത്തുതല മല്‍സ്യ കര്‍ഷക ദിനാചരണം.

10-07-2016 | 31,648 Views
ചെറുപുഴ പഞ്ചായത്തുതല മല്‍സ്യ കര്‍ഷക ദിനാചരണം.

 മല്‍സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ചെറുപുഴ പഞ്ചായത്തുതല മല്‍സ്യകര്‍ഷക ദിനാചരണം കോക്കടവില്‍ നടന്നു. പഞ്ചായത്തംഗം ബിന്ദു ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ രാജന്‍ അധ്യക്ഷത വഹിച്ചു. സജി തോപ്പില്‍, ജോഷി പാത്രപാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപുടി, വിഷയത്തെക്കുറിച്ച് ചര്‍ച്ചകള്‍, മല്‍സ്യക്കുളം സന്ദര്‍ശനം എന്നിവ നടന്നു. പഞ്ചായത്തിലെ മാതൃകാ മല്‍സ്യ കര്‍ഷകരിലൊരാളായ ജോഷി പാത്രപാങ്കലിന്റെ മല്‍സ്യക്കുളമാണ് മല്‍സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ സന്ദര്‍ശിച്ചത്. കര്‍ഷകരെ കൂടുതലായും ശുദ്ധജല മല്‍സ്യകൃഷിയിലേയ്ക്ക് കൊണ്ടുവരുന്നതിനായി വിപുലമായ പദ്ധതികളാണ് […]

Read More

അന്നദാനമൊരുക്കാന്‍ എസ് എന്‍ ഡി പി പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്യുന്നു.

07-07-2016 | 12,529 Views
അന്നദാനമൊരുക്കാന്‍ എസ് എന്‍ ഡി പി പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്യുന്നു.

മഹോല്‍സവങ്ങള്‍ക്ക് അന്നദാനമൊരുക്കുവാന്‍ പച്ചക്കറികള്‍ സ്വന്തമായി കൃഷിചെയ്ത് മാതൃക കാട്ടുകയാണ് എസ് എന്‍ ഡി പി പ്രാപ്പോയില്‍ ശാഖ. സ്വന്തം സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. ശാഖാ ഭരണസമിതി, വനിതാ സംഘം, യൂത്ത് മൂവ്​മെന്റ്, ശഖാ കമ്മിറ്റി എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൃഷിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് റിട്ടയേര്‍ഡ് കൃഷി അസിസ്റ്റന്റ് കെ ഏ സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. മനയ്ക്കല്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജോഷി, ഗംഗാധരന്‍, പ്രശാന്ത്, വിജയന്‍, ഇ. കെ. രാജന്‍, വിശ്വംഭരന്‍, ഉഷാ രഘു, രമണീ വിജയന്‍, […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 23-06-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India