Category: Agriculture

കര്‍ഷകര്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കി ഹരിത സമൃദ്ധം കാര്‍ഷിക സെമിനാര്‍

22-02-2019 | 484 Views
കര്‍ഷകര്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കി ഹരിത സമൃദ്ധം കാര്‍ഷിക സെമിനാര്‍

ചെറുപുഴ: കര്‍ഷകര്‍ക്ക് പുത്തന്‍ ദിശാബോധം നല്‍കി ചെറുപുഴയില്‍ ഹരിത സമൃദ്ധം കാര്‍ഷിക സെമിനാര്‍. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ കര്‍ഷകര്‍ക്ക് മുന്നേറാനും കൂടുതല്‍ വരുമാനമുണ്ടാക്കാനും കഴിയും എന്ന് വിശദമാക്കുന്നതായിന്നു സെമിനാര്‍. തലശേരി അതിരൂപതയിലെ എട്ട് ഫൊറോനകളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുത്തു. ഒരു യൂണിറ്റില്‍ നിന്നും അഞ്ച് പേര്‍ക്കായിരുന്നു സെമിനാറില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്. എകെസിസി തലശേരി അതിരൂപതാ ഡയറക്ടര്‍ ഫാ. മാത്യു ആശാരിപറമ്പില്‍ ഉദ്ഘാടം ചെയ്തു. എകെസിസി തലശേരി അതിരൂപതാ പ്രസിഡന്റ് ദേവസ്യാ കൊങ്ങോല അധ്യക്ഷത വഹിച്ചു. ചെറുപുഴ […]

Read More

കുര്യാച്ചന്‍ തെരുവന്‍കുന്നേല്‍ കണ്ണൂര്‍ ജില്ലയിലെ മികച്ച ജൈവ കര്‍ഷകന്‍.

16-02-2019 | 3,652 Views
കുര്യാച്ചന്‍ തെരുവന്‍കുന്നേല്‍ കണ്ണൂര്‍ ജില്ലയിലെ മികച്ച ജൈവ കര്‍ഷകന്‍.

ചെറുപുഴ: ആലപ്പുഴ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ഈ വര്‍ഷത്തെ ജൈവ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ മികച്ച ജൈവകര്‍ഷകനായി ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിലെ തെരുവന്‍ കുന്നേല്‍ കുര്യാച്ചനെ തിരഞ്ഞെടുത്തു. 25000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും മാര്‍ച്ച് 24ന് പത്ത് മണിക്ക് ആലപ്പുഴ മുഹമ്മശ്രീ നന്ദനം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

Read More

മീന്‍കറിക്ക്​ ഇനി ജീവനുള്ള മീനുകളെ ചെറുപുഴയില്‍ നിന്നും വാങ്ങാം

07-02-2019 | 8,325 Views
മീന്‍കറിക്ക്​ ഇനി ജീവനുള്ള മീനുകളെ ചെറുപുഴയില്‍ നിന്നും വാങ്ങാം

ചെറുപുഴ: മാരകമായ രാസവസ്​തുക്കള്‍ ഇട്ടതാണോ, പിടിച്ചിട്ട്​ ആഴ്​ചകളായതാണോ എന്നൊന്നും പേടിക്കേണ്ട മീന്‍കറിക്ക്​ ഇനി നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ജീവനുള്ള മീനുകളെ അപ്പോള്‍ തന്നെ പിടിച്ച്​ നല്‍കുന്നു. തിരുമേനി കോക്കടവിലെ പള്ളിപ്പുറത്തുകുന്നേല്‍ ഓര്‍ഗാനിക്​ ഫിഷ്​ ഫാമിന്റെ ലൈവ് ഫിഷ്​ മൊബൈല്‍ സെയില്‍ യൂണിറ്റ്​ വെള്ളിയാഴ്​ച(07.02.19)പ്രവര്‍ത്തനം ആരംഭിക്കും. ചെറുപുഴ ബസ്​റ്റാന്റിന് മുന്നില്‍ ഡിവൈന്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് മൊബൈല്‍ സെയില്‍ യൂണിറ്റ്​ പ്രവര്‍ത്തിക്കുക. സി. കൃഷ്​ണന്‍ എം എല്‍ എ ഉദ്​ഘാടനം ചെയ്യും. ചെറുപുഴ പഞ്ചായത്ത്​ പ്രസിഡന്റ്​ ജെമീല ക്കോളയത്ത്​ അധ്യക്ഷത […]

Read More

സമ്മിശ്ര കൃഷി അവാര്‍ഡ് ചെറുപുഴ പഞ്ചായത്തിലെ നബീസ ബീവിക്ക്

13-01-2019 | 12,406 Views
സമ്മിശ്ര കൃഷി അവാര്‍ഡ് ചെറുപുഴ പഞ്ചായത്തിലെ നബീസ ബീവിക്ക്

ചെറുപുഴ: കൃഷിയെ സ്‌നേഹിക്കുന്നവരുടെ ഫേസ് ബുക്ക് കൂട്ടായ്മയായ കൃഷിതോട്ടം ഏര്‍പ്പെടുത്തിയ മികച്ച സമ്മിശ്ര കൃഷിക്കുള്ള 2018ലെ അവാര്‍ഡ് ചെറുപുഴ പഞ്ചായത്തിലെ നബീസ റഹ്മാന് ലഭിച്ചു.മികച്ച ജൈവ കര്‍ഷകയാണ് നബീസ. കണ്ണൂര്‍ ഗ്രീന്‍ പാര്‍ക്ക് റസിഡന്‍സിയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച്പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിര്‍ മറിയം ജേക്കബ് അവാര്‍ഡ് വിതരണം ചെയ്തു. ഒരു ലക്ഷം അംഗങ്ങളാണ് ഫേസ് ബുക്ക് കൂട്ടായ്മയാണ് കൃഷിതോട്ടം. സി.വി.ജിതേഷ് ജൈവകൃഷി ക്ലാസ് എടുത്തു. ലിജോ ജോസഫ് സംസാരിച്ചു.

Read More

ജൈവ കൃഷിരീതിയില്‍ ഉല്‍പാദിപ്പിച്ച ചെറുപുഴ പച്ചക്കറി ക്ലസ്റ്ററിന്റെ വിളവെടുപ്പ് ഉദ്ഘാടനം.  

30-11-2018 | 21,970 Views
ജൈവ കൃഷിരീതിയില്‍ ഉല്‍പാദിപ്പിച്ച ചെറുപുഴ പച്ചക്കറി ക്ലസ്റ്ററിന്റെ വിളവെടുപ്പ് ഉദ്ഘാടനം.  

ചെറുപുഴ: തികച്ചും ജൈവ കൃഷിരീതിയില്‍ ഉല്‍പാദിപ്പിച്ച ചെറുപുഴ പച്ചക്കറി ക്ലസ്റ്ററിന്റെ വിളവെടുപ്പ്  ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചെറുപുഴപഞ്ചായത്തിലെ  പ്രമുഖ ജൈവ പച്ചക്കറി കര്‍ഷകരായ കെ.കെ. ജലാല്‍ മാസ്റ്റര്‍, ടി.കെ. ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി നടത്തിത്. ചെറുപുഴ പഞ്ചായത്തില്‍ ആദ്യമായി ചെണ്ടുമല്ലി, ജമന്തി തുടങ്ങിയ പൂക്കള്‍ കൃഷി ചെയ്ത് ശ്രദ്ധ നേടിയ യുവകര്‍ഷകനാണ് ഷെരീഫ്. അധ്യാപകനായ കെ.കെ. ജലീല്‍ വിദ്യാര്‍ഥികളെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നയാളും. ചെറുപുഴ കൃഷിഭവന്റെ സഹകരണത്തോടെ  ഇരുവരും […]

Read More

തട്ട്​ കൃഷി. ജോസ്​ഗിരിയിലെ തെരുവന്‍കുന്നേല്‍ കുര്യാച്ചന്റെ പുത്തന്‍ കൃഷിരീതി.

21-11-2018 | 21,465 Views
തട്ട്​ കൃഷി. ജോസ്​ഗിരിയിലെ തെരുവന്‍കുന്നേല്‍ കുര്യാച്ചന്റെ പുത്തന്‍ കൃഷിരീതി.

ചെറുപുഴ:പുത്തന്‍കൃഷി രീതികള്‍ പരീക്ഷിക്കുക എന്നത് ജോസ് ഗിരിയിലെ തെരുവന്‍ കുന്നേല്‍ കുര്യാച്ചന് എന്നും ഹരമാണ്. കുങ്കുമപ്പൂ മുതല്‍ സ്‌ട്രോബറി വരെ വിജയകരമായി കൃഷി ചെയ്തിട്ടുള്ള കുര്യാച്ചന്‍ തട്ട് കൃഷിയാണ് ഇത്തവണ പരീക്ഷിച്ചത്.എല്ലാക്കാലത്തും ഒരുപോലെ പുതുപുത്തന്‍ പച്ചക്കറി കിട്ടാന്‍ തട്ടുകൃഷി നല്ലതാണെന്ന് കുര്യാച്ചന്‍ പറയുന്നു. ആറ് അടി ഉയരമുള്ള രണ്ട് തൂണുകളില്‍ തൂക്കിയിടുന്ന രീതിയിലാണ് തട്ട് കൃഷിയുളളത്.രണ്ട് അടി വരെ അകലമാണ് തട്ടുകള്‍ തമ്മിലുള്ളത്.ആറടി ഉയരത്തില്‍ മൂന്ന് തട്ടുകള്‍ ഉണ്ടാവും.കണ്ണികള്‍ തമ്മില്‍ അര ഇഞ്ച് അകലമുള്ള വല രണ്ടടി […]

Read More

ചെറുപുഴ പഞ്ചായത്തിലെ ഒന്ന്, 19 വാര്‍ഡുകളില്‍ മണ്ണിര കംമ്പോസ്റ്റ് ടാങ്ക് നിര്‍മ്മാണ പദ്ധതി  

09-11-2018 | 19,336 Views
ചെറുപുഴ പഞ്ചായത്തിലെ ഒന്ന്, 19 വാര്‍ഡുകളില്‍ മണ്ണിര കംമ്പോസ്റ്റ് ടാങ്ക് നിര്‍മ്മാണ പദ്ധതി  

ചെറുപുഴ: പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതി പ്രകാരം ചെറുപുഴ പഞ്ചായത്തിലെ ഒന്ന്, 19 വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന മണ്ണിര കംമ്പോസ്റ്റ് ടാങ്ക് നിര്‍മ്മാണ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. പണി പൂര്‍ത്തിയാക്കിയ 48 മണ്ണിര കംമ്പോസ്റ്റ് ടാങ്കുകളില്‍ മണ്ണിരകളെ നിക്ഷേപിച്ചു. കാക്കേഞ്ചാല്‍ കൊല്ലാടയില്‍ നടന്ന പരിപാടിയില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. ജൈവ കൃഷി രീതി കൂടുതാലായി പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണിര കംമ്പോസ്റ്റ് ടാങ്ക് നിര്‍മ്മാണം ആരംഭിച്ചത്. ചെറുപുഴ പഞ്ചായത്തിലെ കൊല്ലാട ക്ലസ്റ്ററില്‍പ്പെട്ട ഒന്ന്, 19 വാര്‍ഡുകളിലാണ് പരമ്പരാഗത […]

Read More

ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളില്‍ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു.

24-10-2018 | 14,193 Views
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളില്‍ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു.

ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളില്‍ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു. സ്കൂള്‍ പിടിഎ യുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് നിര്‍വ്വഹിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ 200 ഗ്രോബാഗുകളിലാണ് പച്ചക്കറികള്‍ നട്ടത്. വിദ്യാര്‍ഥികളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. തക്കാളി, കാബേജ്, കോളിഫ്ലവര്‍, വെണ്ട, വഴുതിന, ചീനി എന്നിവയാണ് കൃഷിചെയ്യുന്നത്. ഇവയില്‍ നിന്നുകിട്ടുന്ന പച്ചക്കറികള്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാനാണ് തീരുമാനം. അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളാണ് […]

Read More

സംസ്ഥാന ജൈവകര്‍ഷക അവാര്‍ഡ് ചെറുപുഴ ചൂരപ്പടവിലെ സണ്ണി ജോര്‍ജിന്

17-08-2018 | 32,247 Views
സംസ്ഥാന ജൈവകര്‍ഷക അവാര്‍ഡ് ചെറുപുഴ ചൂരപ്പടവിലെ സണ്ണി ജോര്‍ജിന്

ചെറുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ 201718 വര്‍ഷത്തെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് ചെറുപുഴ പഞ്ചായത്തില്‍ ചൂരപ്പടവിലെ ഇളംതുരുത്തില്‍ സണ്ണി ജോര്‍ജിന് ലഭിച്ചു. ഇദ്ദേഹം കൊട്ടത്തലച്ചി മലയുടെ താഴ്‌വാരത്ത് മലമുകളില്‍12 ഏക്കര്‍ സ്ഥലത്ത് 20 വര്‍ഷത്തിലേറെയായി ജൈവകൃഷി ചെയ്തു വരുന്നു. സമ്മിശ്ര കൃഷിരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. തെങ്ങ്, കുരുമുളക്, കമുക്, വാഴ, ഇഞ്ചി, മഞ്ഞള്‍, പ്ലാവ്, ജാതി, റബ്ബര്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു. കുത്തനെ ചെരിവുള്ള സ്ഥലം തട്ടുതട്ടായി തിരിച്ചാണ് കൃഷി. ഏഴ് ഏക്കറുള്ള പ്ലോട്ടില്‍ രണ്ട് മീറ്റര്‍ ഉയരവും 200 […]

Read More

ആത്​മ സംയോജിത കര്‍ഷക അവാര്‍ഡ്​​ തെരുവന്‍കുന്നേല്‍ കുര്യാച്ചന്.

05-05-2018 | 59,740 Views
ആത്​മ സംയോജിത കര്‍ഷക അവാര്‍ഡ്​​ തെരുവന്‍കുന്നേല്‍ കുര്യാച്ചന്.

ചെറുപുഴ: കണ്ണൂര്‍ ജില്ലയിലെ മികച്ച സംയോജിത കര്‍ഷകനായി ചെറുപുഴ പഞ്ചായത്തിലെ ജോസ്​ഗിരിയിലെ തെരുവന്‍കുന്നേല്‍ കുര്യാച്ചന്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്​ ആത്​മ പദ്ധതിയുടെ 2017-18 വര്‍ഷത്തെ പുരസ്​ക്കാരമാണ് കുര്യാച്ചന് ലഭിച്ചത്​. പയ്യന്നൂര്‍ ബ്ലോക്ക്​ പഞ്ചായത്ത്​ ഹാളില്‍ നടന്ന കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍-കല്ല്യാണ്‍ കാര്യശാല ബോധവല്‍ക്കരണ പരിപാടിയിലാണ് ബോധവല്‍ക്കരണ പരിപാടിയില്‍ പയ്യന്നൂര്‍ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്റ്​ സി. സത്യപാലന്‍ 25000 രൂപയുടെ അവാര്‍ഡ്​ കുര്യാച്ചന് സമ്മാനിച്ചു. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരമുള്ള ജോസ്​ഗിരിയിലെ തന്റെ കൃഷിയിടത്തില്‍ മഴവെള്ള […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 23-02-2019 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India