For real time updates, please like on facebook


വാർത്തകൾ

സി പി എം ചെറുപുഴ ലോക്കല്‍ സമ്മേളനം, ഉല്‍പന്ന സ്വീകരണം തിരുമേനിയില്‍ നടന്നു.

സി പി എം ചെറുപുഴ ലോക്കല്‍ സമ്മേളനം, ഉല്‍പന്ന സ്വീകരണം തിരുമേനിയില്‍ നടന്നു.

October 31, 2014 | 192 Views

നവംബര്‍ 2, 3 തിയതികളില്‍ തിരുമേനിയില്‍ നടക്കുന്ന സി പി ഐ എം ചെറുപുഴ ലോക്കല്‍ സമ്മേളനത്തിനു മുന്നോടിയായി ഉല്‍പന്ന സ്വീകരണം തിരുമേനിയില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം കെ പി ഗോപാലന്‍ നിര്‍വ്വഹിച്ചു. കെ എം രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ കെ ജോയി ഉല്‍പന്നങ്ങള്‍ സ്വീകരിച്ചു. വിവിധ ബ്രാഞ്ചുകളില്‍ നിന്നും സെക്രട്ടറിമാരാണ് ഉല്‍പന്നങ്ങള്‍ കൈമാറിയത്. വി എന്‍ ഗോപി, വി ജി ശ്രീനിവാസന്‍, സി സി സജി, പി എസ് സജി, […]

പുളിങ്ങോം സ്വദേശിയായ സൈനികന്‍ ഡെല്‍ഹിയില്‍ നിര്യാതനായി.

പുളിങ്ങോം സ്വദേശിയായ സൈനികന്‍ ഡെല്‍ഹിയില്‍ നിര്യാതനായി.

October 31, 2014 | 1,048 Views

പുളിങ്ങോം വാഴക്കുണ്ടം സ്വദേശിയായ ചാലില്‍ ഷൈജു അഗസ്റ്റ്യന്‍ ( 33 ), ആണ് നിര്യാതനായത്. മഞ്ഞപ്പിത്തത്തെതുടര്‍ന്നാണ് മരണം സംഭവിച്ചത്. ചാലില്‍ ആഗസ്തിയുടേയും കുട്ടിയമ്മയുടേയും മകനാണ്. ഭാര്യ മായ. മക്കള്‍ : ആല്‍ഫ്രെഡ്, ആല്‍ഡിയ.

പയ്യന്നൂര്‍- ചെറുപുഴ റോഡ്, എം എല്‍ ഏ യുടേയും എം പിയുടേയും അനാസ്ഥയെന്ന് യു ഡി എഫ്.

പയ്യന്നൂര്‍- ചെറുപുഴ റോഡ്, എം എല്‍ ഏ യുടേയും എം പിയുടേയും അനാസ്ഥയെന്ന് യു ഡി എഫ്.

October 31, 2014 | 365 Views

പയ്യന്നൂര്‍- ചെറുപുഴ റോഡിന്റെ ശോച്യാവസ്ഥയ്ക്കു കാരണം എം എല്‍ ഏയുടേയും എം പിയുടേയും അനാസ്ഥയാണെന്ന് ചെറുപുഴ ബ്ലോക്ക് യു ഡി എഫ് കമ്മിറ്റി ആരോപിച്ചു. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചും റോഡ് ഉടന്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ചെറുപുഴ ബ്ലോക്ക് യു ഡി എഫ് നേതാക്കള്‍ കെ കുഞ്ഞികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യു ഡി എഫ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. അകപകടകരമായ […]

തലശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ ഞരളക്കാട്ട് സ്ഥാനമേറ്റു.

തലശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ ഞരളക്കാട്ട് സ്ഥാനമേറ്റു.

October 30, 2014 | 563 Views

ജനസാഗരത്തെ സാക്ഷിയാക്കി മാര്‍ ജോര്‍ജ് ഞരളക്കാട്ട് തലശേരി അതിരൂപതയുടെ രണ്ടാമത്തെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥനാരോഹണ ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് അതിരൂപതാ ഭരണം ഒൗദ്യോഗികമായി പുതിയ മെത്രാപ്പോലീതയെ ഏല്‍പിച്ചു. പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിക്കും കാല്‍നൂറ്റാണ്ടിലധികം അതിരൂപതയെ നയിച്ച മാര്‍ ജോര്‍ജ് വലിയമറ്റത്തിനും പിന്‍ഗാമിയായി മാര്‍ ഞരളക്കാട്ട് ഇനി തലശേരി അതിരൂപതയെ നയിക്കും. സ്ഥാനാരോഹണ ചടങ്ങിലും തുടര്‍ന്ന് സ്ഥാനമൊഴിയുന്ന മാര്‍ വലിയ മറ്റത്തിനു […]

പയ്യന്നൂരില്‍ സി പി എം – ബി ജെ പി സംഘര്‍ഷം തുടരുന്നു.

പയ്യന്നൂരില്‍ സി പി എം – ബി ജെ പി സംഘര്‍ഷം തുടരുന്നു.

October 30, 2014 | 830 Views

പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിതിയില്‍ പയ്യന്നൂര്‍ കോറോം ആലക്കാട്ടെ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രകാശന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഇരു ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ബോംബ് പൊട്ടിത്തെറിച്ച് വീടിന്റെ ജനല്‍ ചില്ലുകളും വാതിലും തകര്‍ന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ബി ജെ പി പ്രവര്‍ത്തകനായ പി കെ രതീഷിന്റെ വീടിനു നേരെയും ബോംബേറുണ്ടായിരുന്നു. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് […]

തിരുമേനി മരുതംപാടിയിലെ അജ്ഞാത ജീവിയുടെ ആക്രമണം, ദുരൂഹത തുടരുന്നു.

തിരുമേനി മരുതംപാടിയിലെ അജ്ഞാത ജീവിയുടെ ആക്രമണം, ദുരൂഹത തുടരുന്നു.

October 30, 2014 | 1,120 Views

ബുധനാഴ്​ച രാത്രി എട്ടു മണിയോടെ തിരുമേനി മരുതംപാടിയില്‍ യുവാവിനെ അജ്ഞാത ജീവി ആക്രമിച്ചതിലെ ദുരൂഹത തുടരുകയാണ്. ആക്രമണമേറ്റ കല്ലിപ്പുഴ സന്ദീപിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ച് വീട്ടിലെത്തിച്ചു. ഫോറസ്റ്റ് അധികൃതര്‍ രാത്രി തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തില്‍ ഒന്നും കണ്ടെത്തുവാനായില്ല. സി കൃഷ്​ണന്‍ എം എല്‍ ഏ വ്യാഴാഴ്ച രാവിലെ കളക്ടര്‍, ഡി എഫ് ഒ എന്നിവരുമായി ബന്ധപ്പെടുകയുണ്ടായി. സന്ദീപിന്റെ ചികില്‍സാ ചെലവുകള്‍ നല്‍കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് എം എല്‍ ഏ അറിയിച്ചു. […]

അജ്ഞാത ജീവിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്.

അജ്ഞാത ജീവിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്.

October 29, 2014 | 2,110 Views

തിരുമേനി മരുതംപാടിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മരുതംപാടിയിലെ കല്ലിപ്പുഴ സന്ദീപി ( 34 ) നെയാണ് അജ്ഞാതജീവി ആക്രമിച്ചത്. തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റു. പട്ടിയോളം വലിപ്പമുള്ള കറുത്ത നിറവും രോമവുമുള്ള ജീവിയാണ് ആക്രമണം നടത്തിയതെന്ന്` സന്ദീപ് പറഞ്ഞു. സന്ദീപിനെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ മാസം 20 ന് ഇയാളുടെ വീടിനു തൊട്ടടുത്തുള്ള വീട്ടിലെ ആടിനെ കടിച്ചുകൊന്നിരുന്നു. അന്ന് വനംവകുപ്പധികൃതരും പോലീസും എത്തി അന്വേഷണം […]

മറിയക്കുട്ടി വധക്കേസ് അന്വേഷണത്തിന് പുതിയ സംഘം.

മറിയക്കുട്ടി വധക്കേസ് അന്വേഷണത്തിന് പുതിയ സംഘം.

October 29, 2014 | 997 Views

ചെറുപുഴ:ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി വധക്കേസ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ യൂനിറ്റ് സി.ഐ. കുഞ്ഞിമായിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തെ മാറ്റി പകരം കോഴിക്കോട് യൂനിറ്റ് ഡി.വൈ.എസ്.പി.വിജയന് അന്വേഷണ ചുമതല നല്‍കി. മറിയക്കുട്ടി വധക്കേസ് സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കുന്ന ഹരജിയില്‍ ലോക്കല്‍ പോലിസിനെതിരെ നല്‍കിയ മൊഴിയെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തെ മാറ്റിയതെന്നാണ് സൂചന. കേസ്സിലെ നി​ര്‍ണായക തെളിവായ സിസി.ടി.വി. ദൃശ്യങ്ങള്‍ ലോക്കല്‍ പോലിസ് നഷ്ടപ്പെടുത്തിയതായി ഒരാഴ്ച മുന്‍പ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്​മൂലം നല്‍കിയിരുന്നു. […]

പാടിയോട്ടുചാലില്‍ വികസന പ്രശ്നങ്ങളുയര്‍ത്തി ഏകദിന ഉപവാസവും കടയടപ്പും.

പാടിയോട്ടുചാലില്‍ വികസന പ്രശ്നങ്ങളുയര്‍ത്തി ഏകദിന ഉപവാസവും കടയടപ്പും.

October 29, 2014 | 876 Views

പാടിയോട്ടുചാല്‍ ടൗണില്‍ ഓവുചാല്‍ നിര്‍മ്മിച്ച് വെള്ളക്കെട്ടിനു പരിഹാരം കാണുക, പെരിങ്ങോം മുതല്‍ ചെറുപുഴ വരെയുള്ള മെയിന്‍ റോഡിലെ റീടാറിംഗ് ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പാടിയോട്ടുചാല്‍ ടൗണില്‍ കടയടപ്പും ഏകദിന ഉപവാസ സമരവും സംഘടിപ്പിച്ചു. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓട്ടോ,ടാക്സി, ഗുഡ്സ് തൊഴിലാളികളും പണിമുടക്കി. സമരം ഫാദര്‍ ടോമി എടാട്ട് ഉദ്ഘാടനം ചെയ്തു.കെ.ശ്രീധരന്‍ അദ്ധ്യക്ഷനായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍.വി.കുഞ്ഞിരാമന്‍, എം.ഉമ്മര്‍, ഇ.വി.നാരായണന്‍, ഡോ.കെ. മോഹനന്‍, കെ.ലക്ഷ്മണന്‍, കെ.ആര്‍.പത്മനാഭന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമര സമിതിയെ […]

ചരമം

പുളിങ്ങോം സ്വദേശിയായ സൈനികന്‍ ഡെല്‍ഹിയില്‍ നിര്യാതനായി.

പുളിങ്ങോം സ്വദേശിയായ സൈനികന്‍ ഡെല്‍ഹിയില്‍ നിര്യാതനായി.

October 31, 2014 | 1,049 Views

പുളിങ്ങോം വാഴക്കുണ്ടം സ്വദേശിയായ ചാലില്‍ ഷൈജു അഗസ്റ്റ്യന്‍ ( 33 ), ആണ് നിര്യാതനായത്. മഞ്ഞപ്പിത്തത്തെതുടര്‍ന്നാണ് മരണം സംഭവിച്ചത്. ചാലില്‍ ആഗസ്തിയുടേയും കുട്ടിയമ്മയുടേയും മകനാണ്. ഭാര്യ മായ. മക്കള്‍ : ആല്‍ഫ്രെഡ്, ആല്‍ഡിയ.

ചെറുപുഴ പടത്തടത്തെ കാട്ടാളത്ത് ഗോപാലന്‍ ( 98 ) നിര്യാതനായി.

ചെറുപുഴ പടത്തടത്തെ കാട്ടാളത്ത് ഗോപാലന്‍ ( 98 ) നിര്യാതനായി.

October 30, 2014 | 443 Views

ഭാര്യ : പരേതയായ ജാനകി. മക്കള്‍ : നളിനി, ശാന്ത, ഉണ്ണികൃഷ്ണന്‍, ഭാര്‍ഗവി, പരേതനായ ഗോപാലന്‍. മരുമക്കള്‍: നാരായണന്‍, അനിത, പരേതനായ മോഹനന്‍.

പാടിയോട്ടുചാല്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി നിര്യാതനായി.

പാടിയോട്ടുചാല്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി നിര്യാതനായി.

October 28, 2014 | 1,529 Views

ചെറുപുഴ; പാടിയോട്ടുചാല്‍ സര്‍വ്വിസ് സഹകരണ ബേങ്ക് മുന്‍ സെക്രട്ടറി തട്ടുമ്മലിലെ ടി.പി.കുഞ്ഞിക്കണ്ണന്‍(64) നിര്യാതനായി. ഭാര്യ: ഗീത ബി.കെ.,മക്കള്‍:ആശ്വാസ്​,അഖില്‍,(എഞ്ചിനീയറിംഗ് വിദ്യാര്‍ഥി).സഹോദരങ്ങള്‍: രുഗ്മിണി,സരോജിനി.

ലേഖനങ്ങൾ

അപൂര്‍വ്വയിനം പുല്ലൂപ്പനെ ചീമേനിക്കടുത്ത് കണ്ടെത്തി.

അപൂര്‍വ്വയിനം പുല്ലൂപ്പനെ ചീമേനിക്കടുത്ത് കണ്ടെത്തി.

October 7, 2014 | 6,592 Views

ചെമ്പോത്തിന്‍റ്റെ വര്‍ഗ്ഗത്തില്‍പെട്ട പുല്ലൂപ്പനെ ചിമേനിക്കടുത്ത് അരിയിട്ടപാറയിലെ ചെങ്കല്‍പ്രദേശത്തെ കുറ്റിക്കാടുകള്‍ക്കിടയില്‍ കണ്ടെത്തി. പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ പാടിച്ചാല്‍ സ്വദേശി ജയേഷ് ഏറെ നാളത്തെ നിരിക്ഷണത്തിനൊടുവിലാണ് പുല്ലൂപ്പന്‍റ്റെ സാന്നിധ്യം സ്ഥിരികരിച്ചത്. ലെസ്സര്‍കൗക്കള്‍ എന്ന ഇനത്തില്‍പെട്ട പുല്ലൂപ്പന്‍ വടക്കന്‍ കേരളത്തില്‍ അപൂര്‍വ്വമാണ്.2003 ല്‍ ആറളം വന്യജീവി സങ്കേതത്തില്‍ നടന്ന പക്ഷിസര്‍വ്വേക്കു ശേഷം ഈയിനത്തെ വടക്കന്‍ കേരളത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ജയേഷ് പറയുന്നു. ചെമ്പോത്തുമായി രൂപ സാദൃശമുണ്ടെങ്കിലും വലിപ്പം കുറവാണ്. ചെമ്പോത്തിനെപൊലെ കണ്ണുകള്‍ക്കു ചുറ്റുമുള്ള ചുവപ്പുനിറം ഇവയ്ക്കില്ല. തെരുവപ്പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് ചെറുപ്രാണികളെ ആഹാരമാക്കുന്നതുകൊണ്ടാണ്` ഇവ പുല്ലൂപ്പനെന്ന് […]

ഏഴിമല-ചെറുപുഴ-വാഗമണ്ഡലം പാതക്ക് കര്‍ണാടകവുമായി ചേര്‍ന്ന് സംയുകത നീക്കം.

ഏഴിമല-ചെറുപുഴ-വാഗമണ്ഡലം പാതക്ക് കര്‍ണാടകവുമായി ചേര്‍ന്ന് സംയുകത നീക്കം.

September 22, 2014 | 10,547 Views

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പാതി വഴിയിലായഏഴിമല-ചെറുപുഴ-വാഗമണ്ഡലം പാത യാഥാര്‍ഥ്യമാക്കാന്‍ ചെറുപുഴ, വാഗമണ്ഡലം പഞ്ചായത്തുകള്‍ ചേര്‍ന്ന് സംയുക്ത നീക്കമാരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോഷിജോസിന്റെ നേതൃത്വത്തില്‍ നാലംഗ പ്രതിനിധി സംഘം കഴിഞ്ഞദിവസം കര്‍ണാടകത്തിലെ വാഗമണ്ഡലം പഞ്ചായത്ത് ഓഫിസിലെത്തി പ്രസിഡന്റ് കാവേരിയമ്മ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പാതക്കുവേണ്ടി ചെറുപുഴ കേന്ദ്രീകരിച്ച് രൂപീകരിച്ച മാതൃകയില്‍ വാഗമണ്ഡലത്തും ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. വാഗമണ്ഡലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവേരിയമ്മ ചെയര്‍മാനും […]

കാക്കപ്പൊന്നു പൂത്തു; ശലഭക്കൂട്ടം വിരുന്നെത്തി.

കാക്കപ്പൊന്നു പൂത്തു; ശലഭക്കൂട്ടം വിരുന്നെത്തി.

September 21, 2014 | 10,584 Views

ശലഭങ്ങളെയും തേനിച്ചകളെയും വിരുന്നൂട്ടാന്‍ കാക്കപ്പൊന്നു പൂത്തു. പെരിങ്ങോം മടക്കാം പൊയിലിലെ ടി.വി. ബാലകൃഷ്ണന്‍റ്റെ വീട്ടുമുറ്റത്തെ കാക്കപ്പൊന്നാണ്പൂത്തുലഞ്ഞ് ശലഭക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നത്. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ചെറിയ വെളുത്തപൂക്കളുടെ കൂട്ടങ്ങളായി പൂത്തുലയുന്ന കാക്കപ്പൊന്നിന്‍റ്റെ തേന്‍ നുകരാന്‍ ആയിരക്കണക്കിന് പൂമ്പാറ്റകളാണ് ദിവസവും ബാലകൃഷ്ണന്‍റ്റെ വീട്ടുമുറ്റത്ത് എത്തുന്നത്. ഇവയിലെറെയും പകല്‍ സമയം പുറത്തിറങ്ങുന്ന നിശാശലഭമായ വെങ്കടനീലി (ബ്ളൂടൈഗര്‍) ആണ്. വിവിധനിറങ്ങളിലുള്ള മറ്റ് ശലഭങ്ങളും, കടന്നലുകള്‍ പോലും തേന്‍ കുടിച്ചു തിമര്‍ത്ത് മയങ്ങിവീഴുന്ന കാഴ്ചയും കൗതുകകരമാണ്. 20 ഇനം പൂമ്പാറ്റകളുടെ സാന്നിധ്യം […]

കാര്‍ഷികം

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് മലയോരമേഖലയില്‍ കര്‍ഷകര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് മലയോരമേഖലയില്‍ കര്‍ഷകര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.

September 30, 2014 | 8,388 Views

കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും റബര്‍ കര്‍ഷകരോടുള്ള അവഗണന്യ്ക്കുമെതിരേ കര്‍ഷകര്‍ വിവിധ സ്ഥലങ്ങളില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ചിറ്റാരിക്കാല്‍ ടൗണില്‍ തീര്‍ത്ത മനുഷ്യ്ച്ചങ്ങലയില്‍ നൂറുകണക്കിനു കര്‍ഷകര്‍ പങ്കെടുത്തു. റബര്‍ ഷീറ്റുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു കര്‍ഷകര്‍ ചങ്ങലയില്‍ കണ്ണികളായത്. തുടര്‍ന്നു നടന്ന പൊതുയോഗം ഈസ്റ്റ്- എളേരി പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കല്‍ ഉദ്ഘാടനം ചെയ്തു. തോമാപുരം സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ഷിന്റോ ആലപ്പാട്ട്, ഫാ. തോമസ് നൂറമ്മാക്കല്‍, ജോസ് […]

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് പാലാവയലില്‍ പന്തംകൊളുത്തി പ്രകടനം.

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് പാലാവയലില്‍ പന്തംകൊളുത്തി പ്രകടനം.

September 22, 2014 | 9,754 Views

റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് പാലാവയല്‍ സെന്റ് ജോണ്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയ പരിസരത്തു നിന്നും ഇടവകാ വികാരി ഫാ. തോമസ് പട്ടാംകുളം പ്രതിഷേധ സമരം ഉഘാടനം ചെയ്തു. പാലാവയല്‍ ടൗണില്‍ നിന്നും പുളിങ്ങോത്തേയ്ക്കു നടന്ന പന്തംകൊളുത്തി പ്രകടനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.

റബര്‍ വിലയിടിവിനെതിരേ ചെറുപുഴയില്‍ സ്തംഭന സമരം.

റബര്‍ വിലയിടിവിനെതിരേ ചെറുപുഴയില്‍ സ്തംഭന സമരം.

September 22, 2014 | 8,501 Views

പ്രതീകാല്‍മകമായി കര്‍ഷകനെ ആഴികൂട്ടി കത്തിച്ചും, മനുഷ്യ മതില്‍ തീര്‍ത്തും റബര്‍ വിലയിടിവിനെതിരേ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ചെറുപുഴയില്‍ സ്തംഭന സമരം നടത്തി. തിങ്കളാഴ്ച വൈകുന്നേരം മൂന്നര മുതല്‍ പതിനഞ്ചു മിനുട്ടു നേരമായിരുന്നു സമരം. ഈ സമയം കടകളടച്ചും വഹനങ്ങള്‍ ഓട്ടം നിര്‍ത്തിയും തൊഴിലാളികള്‍ പണിമുടക്കിയുമാണ് സ്തംഭന സമരത്തില്‍ പങ്കെടുത്തത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ചെറുപുഴ മേലെ ബസാര്‍ മുതല്‍ ബസ്റ്റാന്റ് വരെ മനുഷ്യ മതില്‍ തീര്‍ത്തു. തുടര്‍ന്നു നടന്ന പൊതുയോഗം ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് റോഷി […]

വിനോദം

ചൈതന്യാ ഫുട്ബോള്‍ പി വൈ സി ആലക്കാട് ജേതാക്കള്‍.

ചൈതന്യാ ഫുട്ബോള്‍ പി വൈ സി ആലക്കാട് ജേതാക്കള്‍.

October 26, 2014 | 1,848 Views

ചൈതന്യ തിരുമേനിയുടെ നേതൃത്വത്തില്‍ തിരുമേനി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 20 ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പി വൈ സി ആലക്കാട് ജേതാക്കളായി. എഫ് സി നടുവിലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ആലക്കോട് ജേതാക്കളായത്. 34 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ ഷാജു കൂറ്റനാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സതീശന്‍ കാര്‍ത്തികപ്പള്ളി സമ്മാനങ്ങള്‍ വിതരണം ചെയ്തു.വിജേഷ് പള്ളിക്കര, കെ കെ ജോയി, ജോസ് ഓരത്താനിയില്‍, അജയ് ജോസഫ്, അരുണ്‍ സുരേഷ്, സുഭാഷ് മുതുവം ജിതിന്‍ […]

കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ തുടര്‍ച്ചയായി 22 മത് തവണയും നീന്തല്‍ ചാമ്പ്യന്‍മാര്‍.

കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ തുടര്‍ച്ചയായി 22 മത് തവണയും നീന്തല്‍ ചാമ്പ്യന്‍മാര്‍.

October 16, 2014 | 3,913 Views

കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്വിംമ്മിങ്ങ് പൂളില്‍ നടന്ന കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ ഷിപ്പില്‍ തുടര്‍ച്ചയായ ഇരുപത്തിരണ്ടാം തവണയും കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്‍മാരായി. 132 സ്കൂളുകളില്‍ നിന്നായി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ 180 പോയിന്റു നേടിയാണ് കോഴിച്ചാല്‍ ജേതാക്കളായത്. രണ്ടാം സ്ഥാനത്തെത്തിയ ഇരിട്ടി മണത്തണ സ്കൂളിന് 99 പോയിന്റുകള്‍ നേടാനേ കഴിഞ്ഞിള്ളൂ. സ്കൂളിലെ നാലു വിദ്യാര്‍ത്ഥികള്‍ വ്യക്തിഗത ചാമ്പ്യന്‍മാരുമായി. എം എസ് ശരത്ത് ( സബ്ജൂനിയര്‍ ആണ്‍ ), അനുമോള്‍ […]

സിനിമ

സിനിമ

October 13, 2014 | 3,851 Views

ചെറുപുഴ ഏ കെ സിനി പാലസ്- ഭയ്യാ ഭയ്യാ. അഭിനേതാക്കള്‍ : കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 01-11-2014 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India